നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid | ക്വറന്റീനിലായിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു; പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു

  Covid | ക്വറന്റീനിലായിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു; പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു

  വീട്ടുകാർ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും കുടുംബം ക്വാറന്റീനിൽ കഴിയുന്നതിനാൽ ആരും വീട്ടിലേക്ക് വരാൻ തയാറായില്ല. ഒടുവിൽ അയൽവാസിയാണ് രക്ഷകനായത്.

  Covid 19

  Covid 19

  • Share this:
   കാസർകോട്:  കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ഒന്നര വയസുകാരിയെ പാമ്പ് കടിച്ചു. ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ അയൽവാസിയായ ജിനിൽ മാത്യു നിരീക്ഷണത്തിൽ പ്രവേശിച്ചു.

   പാണത്തൂർ വട്ടക്കയത്ത് ക്വാറന്റീനിൽ കഴിയുന്ന ദമ്പതികളുടെ മകളെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ ജനൽ കർ‌ട്ടന് ഇടയിൽ നിന്ന് അണലി കടിച്ചത്. വീട്ടുകാർ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും കുടുംബം ക്വാറന്റീനിൽ കഴിയുന്നതിനാൽ ആരും വീട്ടിലേക്ക് വരാൻ തയാറായില്ല. ഒടുവിൽ അയൽവാസിയായ ജിനിൽ മാത്യുവാണ് കുട്ടിയെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്.
   TRENDING:Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]


   ആശുപത്രിയിലെ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് പോസിറ്റീവായത്. ബിഹാറിൽ അധ്യാപകരായ ദമ്പതികൾ എന്നിവർ 16ന് ആണ് വട്ടക്കയത്തെ വീട്ടിൽ എത്തുന്നത്. അന്നു മുതൽ ക്വാറന്റീനിൽ ആയിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}