HOME » NEWS » Corona » COVID SPREAD COVID RESTRICTIONS IN PUNJAB EXTENDED TILL MAY 31

Covid 19 | കോവിഡ് വ്യാപനം; പഞ്ചാബിലെ കോവിഡ് നിയന്ത്രണങ്ങള്‍ മെയ് 31വരെ നീട്ടി

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നതില്‍ അമരീന്ദര്‍ സിങ് ആശങ്ക അറിയിച്ചു

News18 Malayalam | news18-malayalam
Updated: May 16, 2021, 8:42 PM IST
Covid 19 | കോവിഡ് വ്യാപനം; പഞ്ചാബിലെ കോവിഡ് നിയന്ത്രണങ്ങള്‍ മെയ് 31വരെ നീട്ടി
Amarinder Singh
  • Share this:
ന്യൂഡല്‍ഹി: കോവിഡ് കോസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ മെയ് 31വരെ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍, നൈറ്റ് കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഫലം ഉണ്ടായെങ്കിലും മെയ് 15 വരെ പോസിറ്റിവിറ്റി നിരക്ക് 13.1 ശതമാനം ആണ്. അതിനാല്‍ നിയന്ത്രണങ്ങള്‍ നീട്ടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി നടപ്പാക്കുന്നത് ജില്ലാ അധികാരികള്‍ തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Also Read-ഇന്ത്യയിലും ബ്രിട്ടണിലും തിരിച്ചറിഞ്ഞ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ കോവാക്‌സിന്‍ ഫലപ്രദം; ഭാരത് ബയോടെക്

അതേസമയം സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നതില്‍ അമരീന്ദര്‍ സിങ് ആശങ്ക അറിയിച്ചു. നിരീക്ഷണം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. നേരത്തെ ചികിത്സ നല്‍കിയില്ലെങ്കില്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചികിത്സിക്കുന്നതിനുള്ള മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 24 രാവിലെ അഞ്ചുമണിവരെയാണ് ലോക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ കുറവുണ്ടെങ്കിലും നിയന്ത്രണം തുടരനാണ് സര്‍ക്കാര്‍ തീരുമാനം.

കോവിഡ് കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച ഡല്‍ഹിയില്‍ 6,430 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.32 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ 20ന് 28,395 കോവിഡ് കേസുകളായിരുന്നു ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

Also Read-Covid 19 | കോവിഡ് വ്യാപനം; പ്രധാനമന്ത്രി നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി

അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും നേരിയ കുറവ് രേഖപ്പെടുത്തി. പുതുതായി 3,11,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 3,62,437 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 36,18,458 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്.

ഗ്രാമങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതിന്റെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സൗകര്യങ്ങള്‍ ഐസലേഷന്‍, സ്‌ക്രീനിങ്, ക്വാറന്റൈന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഗ്രാമ-ഗോത്ര മേഖലകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഗ്രാമ-ഗോത്ര പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിനായി ആരോഗ്യ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രാഥമിക തലത്തിലുള്ള ആരോഗ്യ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Published by: Jayesh Krishnan
First published: May 16, 2021, 8:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories