നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | മധ്യപ്രദേശില്‍ കോവിഡ് വ്യാപനം കുറയുന്നു; നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

    Covid 19 | മധ്യപ്രദേശില്‍ കോവിഡ് വ്യാപനം കുറയുന്നു; നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

    സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ മേയ് 31 വരെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു

    News18 Malayalam

    News18 Malayalam

    • Share this:
      ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. അഞ്ച് ആഴ്ചകള്‍ക്ക് ശേഷം സംസ്ഥാനത്ത് 6,000ല്‍ താഴെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ മേയ് 31 വരെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

      ഉജ്ജയനില്‍ നടന്ന കോവിഡ് അലോകന യോഗത്തിലാണ് മുഖ്യമന്ത്രി നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യില്ലെന്ന് വ്യക്തമാക്കിയത്. 'കൊറേണ കര്‍ഫ്യൂവില്‍ മാസാവസാനം വരെ ഇളവ് ഉണ്ടാകില്ല. നിയന്ത്രണങ്ങള്‍ വിപുലീകരണവും ഉണ്ടാകില്ല' ചൗഹാന്‍ പറഞ്ഞു. സംസ്ഥാനത്ത് 52 ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. പ്രതിരോധം, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കില്‍ കൊറോണ കാമ്പയിന്‍ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

      Also Read-ബ്ലാക്ക് ഫംഗസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല; രോഗബാധിതര്‍ക്ക് ചികിത്സയും സഹായവും നല്‍കാന്‍ മറ്റുള്ളവര്‍ തയ്യാറാകണം; മുഖ്യമന്ത്രി

      സംസ്ഥാനത്ത് പ്രതിദിനം 73,000 ടെസ്റ്റുകളാാണ് നടത്തുന്നത്. കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പരിശോധന ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂണില്‍ വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും അനുമതി നല്‍കുമെന്ന്  ചൗഹാന്‍ സൂചന നല്‍കി. സംസ്ഥാനത്ത ചൊവ്വാഴ്ച 5,412 കോവിഡ് കേസുകളും 70 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് വ്യാപനം രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ ഇതുവരെ 573 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

      രാജ്യത്തുടനീളം ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ദ്ധിക്കുന്നതിനാല്‍ ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഫാര്‍മ കമ്പനികള്‍. കോവിഡ് രോഗികളില്‍ സ്റ്റിറോയിഡുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് പ്രത്യേകിച്ച് പ്രമേഹം പോലുള്ള രോഗമുള്ളവരിലാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്.

      Also Read-നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങി; ജാഗ്രത തുടരുക തന്നെവേണമെന്ന് മുഖ്യമന്ത്രി

      പുതിയതായി നിര്‍മ്മിക്കുന്ന ആന്റിഫംഗല്‍ മരുന്ന് വിപണിയിലെത്താന്‍ ഏകദേശം 15 മുതല്‍ 30 ദിവസം വരെയെടുക്കും. രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപനം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ആന്റിഫംഗല്‍ മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ആവശ്യം പെട്ടെന്ന് വര്‍ദ്ധിച്ചുവെന്ന് സണ്‍ ഫാര്‍മ വാക്താവ് പറഞ്ഞു. ഇതിനാല്‍ മരുന്നിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

      മൂക്ക്, കണ്ണുകള്‍, സൈനസുകള്‍, ചിലപ്പോള്‍ തലച്ചോറിനെ വരെ ബാധിച്ചേക്കാവുന്ന ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ആവശ്യമായ പ്രാഥമിക മരുന്നാണ് ആംഫോട്ടെറിസിന്‍ ബി. സാധരണ സമയങ്ങളില്‍ ആവശ്യകത കുറഞ്ഞിരുന്നു ഈ മരുന്നിന് കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ തോതില്‍ ആവശ്യകത വര്‍ദ്ധിച്ചു.

      രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഫംഗസ് വ്യാപനത്തിനെതിരെ ലിപോസോമല്‍ ആംഫോട്ടെറിസിന്‍ ബിയുടെ കുറവ് പരിഹരിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മറ്റൊരു ഫാര്‍മ കമ്പനിയായ സെറംസ് ആന്‍ഡ് വാക്സിന്‍സ് പറഞ്ഞു. ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി സര്‍ക്കാരുമായും അസംസ്‌കൃതവസ്തുക്കളുടെ വിതരണക്കാരുമായും സംസാരിക്കുന്നുണ്ടെന്ന് സെറംസ് ആന്‍ഡ് വാക്സിന്‍സ് പറഞ്ഞു.
      Published by:Jayesh Krishnan
      First published:
      )}