കോഴിക്കോട്: സമ്പർക്കവ്യാപന കേസുകളും ഉറവിടം അറിയാത്ത കേസുകൾക്കുമൊപ്പം കോഴിക്കോട് ജില്ലയിൽ അതിഥി തൊഴിലാളികളിൽ കോവിഡ് പടരുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. നഗരപ്രദേശങ്ങിൽ ഉൾപ്പെടെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും നിർമാണ മേഖലയിലും ജോലി ചെയ്യുന്നവരിലാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ 36 അതിഥി തൊഴിലാളികളികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ എതാനും ദിവസങ്ങളായി നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളിൽ പലരും തൊഴിൽ തേടി വീണ്ടും മടങ്ങിയെത്തിയിട്ടുണ്ട്.
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. വലിയങ്ങാടിയില്‍ 25 പേര്‍ക്ക് കോവിഡ് പോസിറ്റീവായതില്‍ 19 പേരാണ് ചികിത്സയിലുള്ളത്. വെള്ളയില്‍ 28 പേര്‍ക്ക് രോഗം ബാധിച്ചു. 25 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം 14 ആയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.