നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് വ്യാപനം രൂക്ഷം; ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

  Covid 19 | കോവിഡ് വ്യാപനം രൂക്ഷം; ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

  കോവിഡ് കേസുകള്‍ രാജ്യത്ത് ഒരു ലക്ഷത്തിലേറെ പേര്‍ക്കായിരുന്നു ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

  covid positive

  covid positive

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് ഉന്നതതല യോഗം വിളിച്ചത്. ഏപ്രില്‍ ആറിനാണ് യോഗം വിളിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.

   ഇന്ത്യയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് കേസുകളില്‍ വന്‍വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കേസുകള്‍ രാജ്യത്ത് ഒരു ലക്ഷത്തിലേറെ പേര്‍ക്കായിരുന്നു ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ 97,894 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുശേഷം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ മാസമാണ്.

   രാജ്യത്ത് നിലവില്‍ 1,25,89,067 കോവിഡ് രോഗികളാണ് ഉള്ളത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ 81.90 ശതമാനം കേസുകളും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.

   രാജ്യത്ത് നിലവില്‍ 7,41,830 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് വാരാന്ത്യലോക്ഡൗണ്‍ പ്രഖ്യാപിച്ചു. എല്ലാ വാരാന്ത്യങ്ങളിലും വെള്ളിയാഴ്ച രാത്രി എട്ടു മണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുമണി വരെയാണ് ലോക്ഡൗണ്‍ ഉണ്ടാവുക. വാരാന്ത്യ ലോക്ഡൗണ്‍ കൂടാതെ തിങ്കളാഴ്ച രാത്രി എട്ടു മണി മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

   Also Read- Covid 19| സംസ്ഥാനത്ത് ഇന്ന് 2357 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.86

   രാത്രി കര്‍ഫ്യൂ തുടരുമെന്നും പകല്‍ സമയത്ത് 144 പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'വാരാന്ത്യ ലോക്ഡൗണിന് പുറമേ നാളെ രാത്രി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഷോപ്പിങ് മാള്‍, ബാറുകള്‍, റെസ്റ്റോറന്റ്, ചെറിയ ഷോപ്പുകള്‍ എന്നിവ പാഴ്‌സലുകള്‍ക്കായി മാത്രം തുറക്കുന്നതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ''അദ്ദേഹം പറഞ്ഞു.

   Also Read- രാജ്യത്ത് 24 മണിക്കൂറിനിടെ ഒരുലക്ഷത്തിലധികം കോവിഡ് രോഗികള്‍

   വ്യവസായ, ഉല്പാദന മേഖലകള്‍, പച്ചക്കറി വിപണികള്‍, തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഉണ്ടെങ്കില്‍ നിര്‍മ്മാണ സൈറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം തിയേറ്ററുകള്‍, നാടക തിയേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ലെന്നും സിനിമ, ടെലിവിഷന്‍ ഷൂട്ടിംഗ് നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. പാര്‍ക്കുകള്‍ അടച്ചിടും. മതപരമായ സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാമെന്നും പൊതുഗതാഗത സംവിധാനം പ്രവര്‍ത്തന ക്ഷമമായി തുടരുമെന്നും മാലിക് പറഞ്ഞു.
   Published by:Jayesh Krishnan
   First published: