HOME » NEWS » Corona » COVID SPREAD LOCKDOWN IN TELANGANA EXTENDED TILL MAY 30

Covid 19 | കോവിഡ് വ്യാപനം; തെലങ്കാനയില്‍ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മേയ് 12 മുതലാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്

News18 Malayalam | news18-malayalam
Updated: May 18, 2021, 10:36 PM IST
Covid 19 | കോവിഡ് വ്യാപനം; തെലങ്കാനയില്‍ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി
പ്രതീകാത്മക ചിത്രം
  • Share this:
ഹൈദരാബാദ്: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടിയതായി മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചു. ലോക്ഡൗണ്‍ കാലയളവില്‍ രാവിലെ ആറു മുതല്‍ രാവിലെ പത്തു മണി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനത്ത് അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മേയ് 12 മുതലാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ലോക്ഡൗണ്‍ മേയ് 22 ന് അവസാനിരിക്കെയാണ് നീട്ടിയത്. മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ലോക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെലങ്കാനയില്‍ 3,982 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5.36 ലക്ഷത്തിലധികമായി. കോവിഡ് മൂലം 27 പേര്‍കൂടി മരിച്ചു, ഇതോടെ മരണസംഖ്യ 3,012 ആയി ഉയര്‍ന്നു.

Also Read-കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ എത്തും; 10-12 ദിവസത്തിനുള്ളില്‍ കോവാക്‌സിന്‍ ട്രയലുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

അതേസമയം രാജ്യത്ത് കോവിഡ് മരണത്തില്‍ വീണ്ടും വര്‍ധന. ഇന്നലെ മാത്രം 4329 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 2,78,719 ആയി. ഇതുവരെയുള്ള പ്രതിദിന മരണ സംഖ്യയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,63,533 പേര്‍ക്കാണ്. 2,52,28,996 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,15,96,512 ഇതുവരെ രോഗമുക്തരായി.

33,53,765 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 18,44,53,149 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. പ്രതിദിന കോവിഡ് കണക്കുകളില്‍ കുറവുണ്ടെങ്കിലും മരണ നിരക്ക് കൂടുന്നതാണ് ആശങ്കയുളവാക്കുന്നത്.

Also Read-Covid 19 | ഡല്‍ഹിയില്‍ കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; അരവിന്ദ് കെജ്‌രിവാള്‍

പ്രതിദിന കോവിഡ് കണക്കുകളില്‍ മഹാരാഷ്ട്രയെ പിന്തള്ളി കര്‍ണാടകയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 38,603 കേസുകളാണ് കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 33,075 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയാണ് പട്ടികയില്‍ മൂന്നാമതുള്ളത്. 26,616 പേര്‍ക്ക് ഇന്നലെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചു. കേരളം- 21,402, പശ്ചിമബംഗാള്‍- 19,003 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
Published by: Jayesh Krishnan
First published: May 18, 2021, 10:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories