HOME » NEWS » Corona » COVID SPREAD STRICT RESTRICTIONS IMPOSED FROM MAY 4 TO 9

Covid 19 | കോവിഡ് വ്യാപനം; മെയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ ഓരോ ആളും രണ്ടു മാസ്‌ക് ധരിക്കണം.

News18 Malayalam | news18-malayalam
Updated: April 30, 2021, 9:51 PM IST
Covid 19 | കോവിഡ് വ്യാപനം; മെയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; നിയന്ത്രണങ്ങള്‍ ഇങ്ങനെ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെയ് നാലു മുതല്‍ ഒന്‍പതു വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടിയന്തര സര്‍വീസുകള്‍ മാത്രം നടത്തുക. വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

വിവാഹങ്ങളില്‍ 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാതമ്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.

ഓക്‌സിജന്‍ ടെക്‌നീഷ്യന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശൂചീകരണ തൊഴിലാളികള്‍ എന്നിവരെ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കും.

വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നവരുടെ രേഖകള്‍ പരിശോധിച്ച് യാത്ര അനുവദിക്കും. മെഡിക്കല്‍ ഷോപ്പുകള്‍, പത്രവിതരണം, കടകള്‍, ഹോട്ടല്‍, പാല്‍ വിതരണ കേന്ദ്രം, പാല്‍ ബൂത്തുകള്‍ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.

റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പാഴ്‌സല്‍ മാത്രം അനുവദിക്കും. ഒന്‍പതു മണി വരെ മാത്രമായിരിക്കും പ്രവര്‍ത്തന സമയം. ജീവനക്കാര്‍ രണ്ടു മാസ്‌കും കയ്യുറയും ധരിക്കണം.

ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഒരു മണി വരെയായിരിക്കും.

ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ക്കും ട്രെയിനുകള്‍ക്കും തടസമില്ല. ആശുപത്രിയിലേക്കോ ബസ് സ്‌റ്റേഷനുകളിലേക്കോ റെയില്‍വേ സ്‌റ്റേഷനിലേക്കോ പോകുന്ന സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി, ഓട്ടോറിക്ഷ എന്നിവയ്ക്ക് തിരിച്ചറിയല്‍ രേഖ ഹജരാക്കണം.

അതിഥി തൊഴിലാളികള്‍ക്ക് അതാതു സ്ഥലത്ത ജോലി ചെയ്യാവുന്നതാണ്. റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതാണ്.

ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ ഓരോ ആളും രണ്ടു മാസ്‌ക് ധരിക്കണം. കുടുംബാംഗമല്ലെങ്കില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.
Published by: Jayesh Krishnan
First published: April 30, 2021, 9:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories