നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Lockdown | കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ മേയ് 17 വരെ നീട്ടി

  Lockdown | കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ മേയ് 17 വരെ നീട്ടി

  ഡല്‍ഹിയിലെ പ്രധാന പ്രശ്‌നം ഓക്‌സിജന്‍ ക്ഷാമമായിരുന്നെന്നും അത് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പരിഹരിച്ചെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി

  അരവിന്ദ് കെജ്‌രിവാള്‍

  അരവിന്ദ് കെജ്‌രിവാള്‍

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. മേയ് 17 ന് പുലര്‍ച്ചെ അഞ്ചു മണിവരെ ലോക്ഡൗണ്‍ സംസ്ഥാനത്ത് നിലനില്‍ക്കും. അതേസമയം സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതില്‍ അദ്ദേഹം വ്യക്തമാക്കി.

   ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ലോക്ഡൗണ്‍ കാലയളവ് ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ പ്രധാന പ്രശ്‌നം ഓക്‌സിജന്‍ ക്ഷാമമായിരുന്നെന്നും അത് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പരിഹരിച്ചെന്നും അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഏപ്രില്‍ പകുതിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനമായിരുന്നു. ഇപ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 23 ശതമാനമായി കുറഞ്ഞു.

   Also Read-Covid 19 | സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാര്‍ഗരേഖ പരിഷ്‌കരിച്ചു

   എന്നാല്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതാണെന്നും കോവിഡ് വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണ്‍ കാലയളവില്‍ മെട്രോ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

   Also Read- 'സ്വന്തം വിസർജ്യത്തിനുമേൽ 2 ദിവസം; രക്ഷപ്പെട്ടത് കേരളത്തിലെത്തിയതുകൊണ്ട് മാത്രം'; ഡൽഹിയിലെ ആശുപത്രി ദിനങ്ങളെ കുറിച്ച് ഒരു കുറിപ്പ്

   ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ വര്‍ദ്ധിപ്പിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് കേ്ന്ദ്രത്തിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓക്‌സിജന്‍ വിതരണം ഉറപ്പുവരുത്തിയത്.

   കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4,03,738 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,092 മരണങ്ങളും രേഖപ്പെടുത്തി. ആകെ കോവിഡ് രോഗികളുടെ എണ്ണം 2.22 കോടിയായി. തുടര്‍ച്ചയായ നാലാം ദുവസവും രാജ്യത്തെ കോവിഡ് കേസുകള്‍ നാലു ലക്ഷത്തിലധികം റിപ്പോര്‍ട്ട് ചെയ്യുന്നത്.
   Published by:Jayesh Krishnan
   First published:
   )}