പത്തനംതിട്ടയിൽ കുടുംബവഴക്ക് പരിഹരിക്കാന്‍ എത്തിയ വ്യക്തിയിൽ നിന്നും 5 പേര്‍ക്ക് കോവിഡ്; ട്യൂഷന്‍ സെന്‍ററിൽ നിന്നും 15 പേര്‍ക്ക് രോഗം

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ നടത്തിയ രണ്ടു ട്യൂഷന്‍ സെന്ററുകള്‍ മുഖേന 15 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്

News18 Malayalam | news18-malayalam
Updated: August 21, 2020, 6:30 AM IST
പത്തനംതിട്ടയിൽ കുടുംബവഴക്ക് പരിഹരിക്കാന്‍ എത്തിയ വ്യക്തിയിൽ നിന്നും 5 പേര്‍ക്ക് കോവിഡ്; ട്യൂഷന്‍ സെന്‍ററിൽ നിന്നും 15 പേര്‍ക്ക് രോഗം
covid
  • Share this:
പത്തനംതിട്ട ജില്ലയിൽ രണ്ടു കുടുംബങ്ങള്‍ തമ്മില്‍ വഴക്കുണ്ടായപ്പോള്‍ മധ്യസ്ഥം വഹിക്കാനെത്തിയ വ്യക്തിയില്‍ നിന്നും അഞ്ചു പേര്‍ക്ക് കോവിഡ് പകര്‍ന്നു. കൂടാതെ നിബന്ധനകള്‍ മറികടന്ന് പ്രവര്‍ത്തിച്ച രണ്ട് ട്യൂഷന്‍ സെന്ററുകള്‍ മുഖേന 15 പേര്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു.

കടമ്പനാട് രണ്ടു കുടുംബങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ അതു പരിഹരിക്കാനായി തിരുവനന്തപുരത്ത് നിന്ന് എത്തിയ വ്യക്തിക്ക് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ വഴക്കുണ്ടായ കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും പരിശോധന നടത്തിയതോടെ ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

You may also like:നാൽപ്പത് വർഷം കൊണ്ടുണ്ടായ മാറ്റം; മലയാളത്തിലെ ഈ നടനെ മനസ്സിലായോ [NEWS]കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ; സീനിയർ ഡോക്ടർ അറസ്റ്റിൽ [NEWS] Gmail Down| ജിമെയിൽ ഡൗണായി; മെയിലുകള്‍ അയക്കാനാവാതെ ഉപയോക്താക്കള്‍ [NEWS]
കടമ്പനാടും കുളനടയിലും ശാരീരിക അകലവും കോവിഡ് നിയന്ത്രണങ്ങളും പാലിക്കാതെ നടത്തിയ രണ്ടു ട്യൂഷന്‍ സെന്ററുകള്‍ മുഖേന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 15 പേര്‍ക്കാണു കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചത്. ട്യൂഷന്‍ നടത്തുന്ന രണ്ടു പേരുടെയും കുടുംബങ്ങളിലെ അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും ഉള്‍പ്പെടെ നല്‍കുന്ന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും അവഗണിക്കുന്നത് രോഗ വ്യാപനം കൂടുതലാകാന്‍ ഇടയാക്കുന്നതിന്റെ നേര്‍സാക്ഷ്യമാണിത്.
Published by: user_49
First published: August 21, 2020, 6:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading