കൊല്‍ക്കത്ത: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ അധിക നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ സാമൂഹിക രാഷ്ട്രീയ സമ്മേളനങ്ങളും നിരോധിച്ചു. വാക്സിനേഷന് മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യാപാരികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ,
പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി.
വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.
എല്ലാ ലോക്കല്‍ ട്രെയിനുകളുടെയും സര്‍വീസ് നാളെ മുതല്‍ നിര്‍ത്തിവെക്കും.
Also Read- Covid 19 | ജി-7 യോഗത്തില്‍ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ സംഘത്തിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മെട്രോ ഉള്‍പ്പെടെയുള്ളവ 50 ശതമാനം ശേഷിയില്‍ ഗതാഗതം പ്രവര്‍ത്തിക്കും.
സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാമം ജീവനക്കാര്‍ മാത്രം മതി.
ഷോപ്പിംഗ് മാളുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടും.
എല്ലാ കടകളും രാവിലെ ഏഴു മുതല്‍ 10 വരെയും വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്വകാര്യ മേഖലയില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമതി. ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണം.
ഭക്ഷ്യവ്സതുക്കള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നതും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കോവിഡ് രോഗികളുടെ എണ്ണം 3,82,315 ആണ്. 3,780 പേര് കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 3,38,439 പേര് ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.
രാജ്യത്തെ മൊത്തം കോവിഡ് കണക്കുകള്‍ 2,06,65,148 ആയി. 1,69,51,731 പേര് രോഗമുക്തരായി. ഇതുവരെ മരിച്ചവരുടെ എണ്ണം 2,26,188 ആണ്. 34,87,229 ആക്ടീവ് കേസുകളാണുള്ളത്. 16,04,94,188 പേര് ഇതുവരെ രാജ്യത്ത് വാക്സിന് സ്വീകരിച്ചു.
മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറില്‍ ഈ അഞ്ച് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ കണക്ക്,
മഹാരാഷ്ട്ര- 51,880
കര്‍ണാടക- 44,631
കേരളം- 37,190
ഉത്തര്‍പ്രദേശ്-25,770
തമിഴ്നാട്-21,228
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.