HOME » NEWS » Corona » COVID SPREADS RAPIDLY IN MALAPPURAM NUMBER OF PATIENTS DAILY EXCEEDS 5000 AR TV

മലപ്പുറത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്നു

5388 പേർക്ക് ആണ് മലപ്പുറം ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 39.03 ശതമാനം. സംസ്ഥാന ശരാശരിയേക്കാൾ 10 ശതമാനം അധികം

News18 Malayalam | news18-malayalam
Updated: May 12, 2021, 9:57 PM IST
മലപ്പുറത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്നു
corona
  • Share this:
മലപ്പുറം: കോവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം ജില്ലയിൽ ആശങ്കാജനകമായ സാഹചര്യം. ഒരാഴ്ചയിൽ ഏറെ ആയി 30 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി തുടരുന്നതാണ് മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനത്തിൻെറ ആശങ്ക വർധിപ്പിക്കുന്നത്. ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതോടെ ഇത് വരെ നേരിടാത്ത പ്രതിസന്ധിയെയാണ് ജില്ല അഭിമുഖീകരിക്കുന്നത്.

5388 പേർക്ക് ആണ് മലപ്പുറം ജില്ലയിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 39.03 ശതമാനം. സംസ്ഥാന ശരാശരിയേക്കാൾ 10 ശതമാനം അധികം. ഇത് വരെ ഉള്ളതിൽ വച്ച് ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനവും ഇത് തന്നെ. ജില്ലയിൽ 8 ഇടങ്ങളിൽ രോഗം സ്ഥിരീകരിച്ച ആളുകളുടെ എണ്ണം 100 ന് മുകളിൽ. മലപ്പുറം നഗരസഭ പരിധിയിൽ 354 പേർക്ക് ആണ് രോഗം ബുധനാഴ്ച സ്ഥിരീകരിച്ചത്. മഞ്ചേരി 183, തിരുവാലി പഞ്ചായത്തിൽ 154, മാറഞ്ചേരി 133, പരപ്പനങ്ങാടി 130, അങ്ങാടിപ്പുറം 101, തവനൂർ 108  അങ്ങനെ നീളുന്നു പട്ടിക.

ജില്ലയിലെ ഒട്ടു മിക്ക പ്രദേശങ്ങളും കണ്ടയിൻമെന്റ് സോൺ ആയി കഴിഞ്ഞു. 97 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധികൾ പൂർണമായും 108 ഇടങ്ങൾ ഭാഗികമായും  കണ്ടയിൻമെന്റ് സോൺ ആണ്.  അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുക ആണ് ജില്ലാ ഭരണകൂടത്തിൻ്റെ മുൻപിലെ വെല്ലുവിളി. ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുക ആണ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത് നടപടി.

Also Read- Covid 19 | സംസ്ഥാനത്ത് കോവിഡ് മരണം 95; രോഗം ബാധിച്ചത് 43529 പേർക്ക്

2013 ല്‍ പ്രവര്‍ത്തനം നിലച്ച മരവട്ടത്തെ  ഓക്‌സിജന്‍ പ്ലാന്റ്  രണ്ട് ദിവസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയിലെ മിക്ക ആശുപത്രികളിലേക്കും ചേളാരി ശ്രീകല പ്ലാന്റില്‍ നിന്നാണ്  ഓക്‌സിജന്‍ സിലിണ്ടറുകള്‍  എത്തിക്കുന്നത്. കൂടാതെ കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്നും എത്തിക്കുന്നുണ്ട്. ജില്ലയിലെ ഓക്‌സിജന്‍ നീക്കം മൊത്തത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. സിലിണ്ടറുകളുടെ കുറവ്  പരിഹരിക്കുന്നതിനായി 165 കൊമേഴ്‌സ്യല്‍  സിലിണ്ടര്‍ ലഭ്യമാക്കി ഡിസ്ഇന്‍ഫക്ട് ചെയ്ത്  ഓക്‌സിജന്‍ നിറയ്ക്കാന്‍  സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ദ്രവീകൃത ഓക്‌സിജന്‍ ടാങ്കിന്റെ കപ്പാസിറ്റി കുറവ് പരിഹരിക്കുവാനും 13 ടണ്‍  കപ്പാസിറ്റിയുള്ള ടാങ്ക്  സ്ഥാപിക്കുന്നതിനുള്ള നടപടി സീകരിച്ചതായും ജില്ലാ കലക്ടര്‍ കെ ഗോപാല കൃഷ്ണന്‍ വ്യക്തമാക്കി.

നിലവിൽ ജില്ലയിൽ 136 കേന്ദ്രങ്ങളിൽ ആണ് കോവിഡ് ചികിത്സ നൽകുന്നത്. ഇതിൽ 68 ആശുപത്രികൾ ഉൾപ്പെടുന്നു. ജില്ലയില്‍  സര്‍ക്കാര്‍ മേഖലയില്‍ 9 ആശുപത്രികളാണ്  കോവിഡ്  ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഇതിന് പുറമെ 57 ഡോർമിസല്ലറികളും 7 സി എഫ് എസ് എൽ ടി സി കളും 4 സി എസ് എൽ ടി സി കളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
മുഖ്യമായും കോവിഡ് ചികിത്സ നടത്തുന്നത് സര്‍ക്കാര്‍ മേഖലയിലാണ്, അതില്‍ തന്നെ ഗുരുതര രോഗികളെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സിക്കുന്നത്. നിലവില്‍ അവിടെ കോവിഡിനോടൊപ്പം നോണ്‍ കോവിഡ് രോഗ ചികിത്സയും നടന്നു വരുന്നുണ്ട്. രോഗ വ്യാപനം ഇനിയും വര്‍ധിക്കുന്ന സാഹചര്യം വന്നാല്‍ മെഡിക്കല്‍ കോളേജ് മൊത്തമായും കോവിഡ് ആശുപത്രിയായി മാറ്റേണ്ടി വരും. ഇക്കാര്യത്തില്‍ ജന പ്രതിന്ധികളുമായി കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളുന്നതാണെന്നും ഡെപ്യൂട്ടി കളക്ടര്‍ ഡി എം  അറിയിച്ചു.

എല്ലാ ജില്ലാ ആശുപത്രികളിലും  കോവിഡ് ചികിത്സ തുടങ്ങാനും 15 ബ്ലോക്ക് ആശുപത്രികളിലും സ്റ്റെബിലൈസേഷന്‍ സെന്ററുകള്‍ ആരംഭിക്കുവാനും തീരുമാനിച്ചിട്ടുണ്ട് . കൂടാതെ സ്വകാര്യ  ആശുപത്രികളിലെ 50 % കിടക്കകളും കേവിഡ്  രോഗികള്‍ക്കും അതില്‍  50% ഡി പി എം എസ് യു മുഖേന  അയക്കുന്ന രോഗികള്‍ക്ക്  മാത്രമായും  നീക്കിവെക്കും.
Published by: Anuraj GR
First published: May 12, 2021, 9:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories