HOME » NEWS » Corona » COVID SPREADS RAPIDLY IN THE COUNTRY COVID TO 56211 PEOPLE IN 24 HOURS JK

Covid 19 | രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 56,211 പേര്‍ക്ക് കോവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 271 മരണവും റിപ്പോര്‍ട്ട് ചെയ്‌തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

News18 Malayalam | news18-malayalam
Updated: March 30, 2021, 6:30 PM IST
Covid 19 | രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 56,211 പേര്‍ക്ക് കോവിഡ്
(പ്രതീകാത്മക ചിത്രം)
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. 24 മണിക്കൂറിനിടെ 56,211 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് 271 മരണവും റിപ്പോര്‍ട്ട് ചെയ്‌തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മരണസംഖ്യ 1,62,114 ആയി ഉയരുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 1,20,95,855 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 5,40,720 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 1,13,93,021 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ മിക്ക സംസ്ഥനങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മഹാരാഷ്ട്രയില്‍ ആണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചിരുന്നു. 32.21 ശതമാനമാണ് കോവിഡ് കേസുകളിലെ വര്‍ധന. തിങ്കളാഴ്ച മാത്രം 31,643 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 3.36 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

കര്‍ണാടകയിലും കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത 15 ദിവസത്തേക്ക് കര്‍ണാടകയില്‍ റാലികള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. സംസ്ഥാനത്തെ മന്ത്രിമാരും സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നില്ലെന്നും അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ വഷളാകാതിരിക്കാനായി തിരഞ്ഞെടുപ്പ് റാലികള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും തിരക്ക് ഒഴിവാക്കണമെന്നും പൊതുജനത്തോട് യെദ്യൂരപ്പ അഭ്യര്‍ത്ഥിച്ചു. കോവിഡ് സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിനും ബെംഗളൂരുവിലെ ബി ബി എം പിയുടെ എട്ട് സോണുകളില്‍ രോഗം പടരുന്നത് നിയന്ത്രിക്കുന്നതിനുമായി എട്ട് ഐ എ എസ് ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ലംഘനമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

Also Read- വിമാനത്താവളങ്ങളിൽ മാസ്ക്ക് ധരിക്കാതിരുന്നാൽ കനത്ത പിഴ; 15 യാത്രക്കാർക്ക് മൂന്നു മാസം യാത്രാവിലക്ക്

അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ പദ്ധതി മൂന്നാം ഘട്ടിത്തിലേക്ക് കടക്കുകയാണ്. രാജ്യത്ത് ഇതുവരെ 6,11,13,354 പേരാണ് കോവിഡ് വാക്‌സിന്‍ സ്വീകിരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വാക്‌സിനുകളായ കോവിഷീല്‍ഡും കോവാക്‌സിനും സുരക്ഷിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയ്‌ക്കൊപ്പമായിരുന്നു വാക്‌സിന്‍ സ്വീകരിക്കാനായി ഡല്‍ഹിയിലെ ഹാര്‍ട്ട് ആര്‍ഡ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയത്.

ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ലെന്നും രാജ്യത്ത് വിതരണം വാക്സിനുകള്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി നല്‍കുന്നവയുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാക്‌സിനെതിരെ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ പ്രചരിക്കുന്ന വിവരങ്ങളെ വിശ്വസിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
Published by: Anuraj GR
First published: March 30, 2021, 6:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories