• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇറ്റലി

Covid 19 | ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇറ്റലി

കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഇന്ത്യയിലേക്ക് യാത്ര നടത്തിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ക്വാറന്റീനില്‍ പോകണമെന്നും റോബര്‍ട്ടോ സ്‌പെറന്‍സ പറഞ്ഞു

News 18

News 18

  • Share this:
    ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വലക്കേര്‍പ്പെടുത്തി ഇറ്റലി. 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്പറന്‍സ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പൗരന്മാര്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി ഉണ്ട്.

    കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഇന്ത്യയിലേക്ക് യാത്ര നടത്തിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ക്വാറന്റീനില്‍ പോകണമെന്നും റോബര്‍ട്ടോ സ്‌പെറന്‍സ പറഞ്ഞു. ഇറ്റലിയെ കൂടാതെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ജര്‍മനിയും ശനിയാഴ്ച വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയെ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നേരത്തെ കുവൈത്ത്, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളും യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

    Also Read- Covid 19 | ഓക്‌സിജന്‍ ക്ഷാമം; ഡല്‍ഹിയില്‍ മണിക്കൂറില്‍ 12 ആളുകള്‍ മരിക്കുന്നു

    രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്ക് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,17,113 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 1,40,85,110 പേര്‍ രോഗമുക്തി നേടി. നിലവില്‍ 26,82,751 പേര്‍ ചികിത്സയിലാണ്.

    പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 53.0 ശതമാനവും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. ഇതില്‍ 19.21 ശതമാനം കേസുകള്‍ മഹാരാഷ്ട്രയില്‍നിന്നു മാത്രമാണ്. ഏപ്രില്‍ പതിനഞ്ചു മുതല്‍ രണ്ടുലക്ഷത്തില്‍ അധികം പ്രതിദിന വര്‍ധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ച്ചയായ നാലാംദിവസമാണ് രാജ്യത്ത് മൂന്നുലക്ഷത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

    Also Read-Covid Vaccine | 18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍; ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ സൗകര്യമില്ലെന്ന് കേന്ദ്രം

    അതേസമയം കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,51,16,722 സാമ്പിളുകളാണ് പരിശോധിച്ചത്.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,558 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,50,993 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,565 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3279 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
    Published by:Jayesh Krishnan
    First published: