HOME » NEWS » Corona » COVID SURGE HARYANA CROSSES 45000 ACTIVE CASES

Covid 19 | കോവിഡ് വ്യാപനം; ഹരിയാനയില്‍ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 45,000 കടന്നു

'ഇന്ത്യന്‍ ഓയിലിന്റെ പാനിപറ്റ് പ്ലാന്റില്‍ നിന്ന് സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നുണ്ട്. മെഡിക്കല്‍ ഓക്‌സിജന്റെ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്' മുഖ്യമന്ത്രി എംഎല്‍ ഖട്ടര്‍ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: April 20, 2021, 10:36 PM IST
Covid 19 | കോവിഡ് വ്യാപനം; ഹരിയാനയില്‍ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 45,000 കടന്നു
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. അതേസമയം ഹരിയാനയില്‍ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 45,000 കടന്നു.

'സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 45,000 കടന്നു. വൈറസിനെ നിയന്ത്രിക്കുന്നതിനായി എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുന്നു. സംസ്ഥാനത്തെ ആശുപത്രികളില്‍ കിടക്കകളില്‍ കുറവില്ല. നിലവില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യതയ്ക്ക് കുറവുണ്ടായിട്ടില്ല. ഇന്ത്യന്‍ ഓയിലിന്റെ പാനിപറ്റ് പ്ലാന്റില്‍ നിന്ന് സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നുണ്ട്. മെഡിക്കല്‍ ഓക്‌സിജന്റെ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്' മുഖ്യമന്ത്രി എംഎല്‍ ഖട്ടര്‍ പറഞ്ഞു.

Also Read- PM Modi Address Nation | ലോക്ക്ഡൗൺ അവസാന ആയുധം മാത്രമാണെന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി മോദി

അതേസമയം രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. കഴിഞ്ഞ കുറേ ആഴ്ചകള്‍ സ്ഥിതിഗതികള്‍ മികച്ച നിലയില്‍ ആയിരുന്നെന്നും എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ കൂടിയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പോകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

തനിക്ക് എല്ലാവരുടെയും സങ്കടവും വിഷമവും മനസിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വെല്ലുവിളി വലുതാണെന്നും എന്നാല്‍, നമ്മള്‍ ഇതിനെ മറികടക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

'എല്ലാ ഡോക്ടര്‍മാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ശുചീകരണ പ്രവര്‍ത്തകര്‍ക്കും പൊലീസ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരോടും ഞാന്‍ നന്ദി പറയുന്നു. COVID19 നെ നേരിടാന്‍ നിങ്ങള്‍ നിങ്ങളുടെ ജീവന്‍ നല്‍കി. ഞങ്ങള്‍ക്കും ഞങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി നിങ്ങളുടെ കുടുംബങ്ങളെ ബലിയര്‍പ്പിച്ചു,' -പ്രധാനമന്ത്രി മോദി പറഞ്ഞു.

Also Read- Covid 19 | ഗുജറാത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല; മുഖ്യമന്ത്രി വിജയ് രൂപാനി

രാജ്യത്ത് ഓക്‌സിജന്റെ കടുത്ത ക്ഷാമമുണ്ടെന്നും ഇത് ദൗര്‍ലഭ്യം മറികടക്കാന്‍ ശ്രമിക്കുകയാണെന്നും ഓക്‌സിജന്റെ നിര്‍മാണവും വിതരണവും വര്‍ദ്ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

രാജ്യത്ത് രണ്ടു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 2,59,170 പുതിയ കോവിഡ് രോഗികളാണ്. തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ട് ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് രോഗികളുടെ എണ്ണം 2.73 ലക്ഷമായിരുന്നു. ദിവസേനയുള്ള വര്‍ധനവിനിടിയിലാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്.
Published by: Jayesh Krishnan
First published: April 20, 2021, 10:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories