COVID 19 | കുംഭമേളയിൽ പങ്കെടുത്തവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി കർണാടക

കുംഭമേളയിൽ കർണാടകയിൽ നിന്ന് എത്ര പേർ പങ്കെടുത്തിട്ടുണ്ടെന്നതിനെ കുറിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന് യാതൊരു വിവരവും ഇല്ല.

(Reuters/Anushree Fadnavis)

(Reuters/Anushree Fadnavis)

  • Share this:
    ന്യൂഡൽഹി: ഹരിദ്വാർ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങി വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി കർണാടക സർക്കാർ. സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്. ഹരിദ്വാറിൽ നിന്ന് തിരിച്ചു വരുന്നവർ ഒരാഴ്ച്ച വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നും ഇതിനു ശേഷം ആർടിപിസിആർ നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.

    ട്വിറ്ററിലൂടെയാണ് ആരോഗ്യമന്ത്രി നിർദേശം നൽകിയത്. ഒരാഴ്ച്ചത്തെ ക്വാറന്റീന് ശേഷം കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കിൽ മാത്രമേ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പാടുള്ളൂ എന്നും കർശന നിർദേശമുണ്ട്.

    അതേസമയം, ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന കുംഭമേളയിൽ കർണാടകയിൽ നിന്ന് എത്ര പേർ പങ്കെടുത്തിട്ടുണ്ടെന്നതിനെ കുറിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന് യാതൊരു വിവരവും ഇല്ല. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കുംഭമേളയിൽ പങ്കെടുത്തവർ കർശനമായി പാലിക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

    ഏപ്രിൽ 10 മുതൽ 14 വരെ നടന്ന കുംഭമേളയിൽ പത്ത് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ഇതിൽ 1700 ഓളം പേർക്ക് ഇതിനകം കോവിഡ് പോസിറ്റീവായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇവരെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവരാണ്. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുന്നതിനിടയിൽ, സാമൂഹിക അകലമോ മാസ്കോ ഇല്ലാതെ ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടിയതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.


    ഉത്തരാഖണ്ഡിലെ ഹരിദ്വാർ, തേരി, ഡെറാഡൂൺ ജില്ലകളിലായാണ് കുംഭമേള നടക്കുന്നത്‌. ഏപ്രിൽ 30 വരെയാണ് ചടങ്ങുകള്‍. ഇതിനിടയിൽ മുപ്പതോളം സന്യാസിമാർക്കും കോവിഡ് പോസിറ്റീവായതായി ഹരിദ്വാറിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ്കെ ഝാ അറിയിച്ചു.
    Also Read-Covid | കോവിഡ് നിയന്ത്രണം കാറ്റിൽ പറത്തി വർക്കല എസ്എൻ കോളേജിൽ ഡിജെ പാർട്ടി

    കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുന്നതായി നിരഞ്ജനി അഖാഡയും തപോനിധി അഖാഡയും അറിയിച്ചിട്ടുണ്ട്. കുംഭമേളയിൽ പങ്കെടുത്ത അഖില ഭാരതീയ അഖാഡ പരിഷദ് പ്രസിഡന്റ് നരേന്ദ്ര ഗിരി കോവിഡ് ബാധിച്ച് ഋഷികേഷിലെ എയിംസിൽ ചികിത്സയിലാണ്. അതേസമയം, മധ്യമപ്രദേശിലെ മഹാ നിർവാണി അഖാഡ മഹാമണ്ഡലേശ്വർ സ്വാമി കപിൽ ദേവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കുംഭമേളയിൽ പങ്കെടുത്ത സ്വാമി ഏപ്രിൽ 13 നാണ് ചികിത്സയിലിരിക്കേ മരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിൽ ഉത്തരാഖണ്ഡിൽ 2,220 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

    ഇന്ത്യയിൽ ആദ്യമായി കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നിരുന്നു. 2,00,739 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കോവിഡ‍് ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി.
    Published by:Naseeba TC
    First published:
    )}