കോവിഡ് 'പോസിറ്റീവായ' 1300 പേർക്ക് രോഗമില്ല; പരിശോധന ഫലം തെറ്റിയത് ബ്രിട്ടനിൽ
നവംബര്‍ 19 മുതല്‍ 23 വരെ വ്യാപകമായി നടത്തിയ പരിശോധനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 28, 2020, 11:02 PM IST
ലണ്ടന്‍: ബ്രിട്ടനിൽ കോവിഡ് പരിശോധന ഫലം തെറ്റിയത് വിവാദമാകുന്നു.കൊവിഡ് പരിശോധനയില്‍ ഉണ്ടായ പിഴവ് മൂലം 1300 പേർ രോഗബാധിതരാണെന്ന് കണ്ടെത്തി. സര്‍ക്കാര്‍ സ്ഥാപനമായ യു.കെ ടെസ്റ്റ് ആന്റ് ട്രേസ് നടത്തിയ പരിശോധനയിലാണ് 1300 ഓളം പേരുടെ ഫലം തെറ്റിയത്.
നവംബര്‍ 19 മുതല്‍ 23 വരെ ബ്രിട്ടനിൽ വ്യാപകമായി നടത്തിയ പരിശോധനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പരിശോധന നടത്തിയ 1,311 പേരുടെ കൊവിഡ് ഫലം ആദ്യം പോസിറ്റീവാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇവരുടെയെല്ലാം പരിശോധന ഫലം തെറ്റാണെന്നാണ് അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നത്. കൊവിഡ് പോസിറ്റീവാണെന്ന തരത്തില്‍ തെറ്റായ ഫലമാണ് ആദ്യം ലഭിച്ചതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ചില സാങ്കേതിക തകരാര്‍ മൂലമാണ് പരീക്ഷണ ഫലത്തില്‍ തെറ്റ് സംഭവിച്ചതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. നിലവിലെ പരിശോധനാ ഫലം അസാധുവാക്കിയെന്നും അതിനാല്‍ ഇവര്‍ വീണ്ടും പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ക്വറന്റീനിൽ പോകണമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Also Read- Covid 19 | കോവിഡ് ഇന്ത്യ ഫലപ്രദമായി ചെറുത്തു; മഹാമാരിക്കെതിരെ ഒരു മഹാരാജ്യം നടത്തിയ പോരാട്ടത്തിന് പിന്നിൽ
വിപുലമായ പരിശോധന സംവിധാനങ്ങളാണ് കോവിഡ് കണ്ടെത്താൻ ബ്രിട്ടനിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്. പരിശോധനയ്ക്ക് മാത്രമായി ഏഴ് ബില്ല്യണ്‍ പൗണ്ടാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ പരിശോധന ഫലത്തിൽ വീഴ്ചയുണ്ടായത് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ രോഗവ്യാപനം കൂടിയ രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. പിന്നീട് ഫലപ്രദമായ രോഗപ്രതിരോധം സാധ്യമായെങ്കിലും ഇപ്പോൾ രണ്ടാം തരംഗം ബ്രിട്ടനിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാക്കിയിട്ടുണ്ട്.
നവംബര്‍ 19 മുതല്‍ 23 വരെ ബ്രിട്ടനിൽ വ്യാപകമായി നടത്തിയ പരിശോധനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പരിശോധന നടത്തിയ 1,311 പേരുടെ കൊവിഡ് ഫലം ആദ്യം പോസിറ്റീവാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇവരുടെയെല്ലാം പരിശോധന ഫലം തെറ്റാണെന്നാണ് അധികൃതർ ഇപ്പോൾ വ്യക്തമാക്കുന്നത്. കൊവിഡ് പോസിറ്റീവാണെന്ന തരത്തില്‍ തെറ്റായ ഫലമാണ് ആദ്യം ലഭിച്ചതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.