തിരുവനന്തപുരം: മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചുമട്ടു തൊഴിലാളികള്‍ക്കാണ് രോഗബാധ. 298 പേരെ ഇന്നലെയും ഇന്നുമായി പരിശോധിച്ചിരുന്നു. പൂവാര്‍ ഫയര്‍ സ്റ്റേഷനിലെ ഒന്‍പതുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും രോഗം സ്ഥിരീകരിച്ചു.
നെയ്യാറ്റിന്‍കര സ്വദേശിയായ പോലീസുകാരന് ഇന്നലെവരെ സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇയാളുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.