Covid 19 | പത്ത് പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി; സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകൾ 116 ആയി

കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്‌പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല.

News18 Malayalam | news18-malayalam
Updated: May 31, 2020, 11:18 PM IST
Covid 19 | പത്ത് പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി; സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകൾ 116 ആയി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: പുതുതായി കോവിഡ് രോഗികളെ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന്  10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 116 ആയി.

പുതിയ ഹോട്ട് സ്പോട്ടുകൾ

കാസര്‍കോട് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂര്‍ ജില്ലയിലെ തലശേരി മുന്‍സിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂര്‍ മുന്‍സിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.  കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്‌പോട്ടുകളില്‍ കണ്ടൈന്‍മെന്റ് സോണുകളില്ല.
TRENDING:George Floyd Murder | പ്രതിഷേധക്കാർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി ന്യൂയോർക്ക് പൊലീസ്; വീഡിയോ വൈറൽ [NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു [NEWS]
ഞായറാഴ്ച കേരളത്തില്‍ 61 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
First published: May 31, 2020, 11:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading