തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഇന്ന് 17 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യപിച്ചു. 25 പ്രദേശങ്ങളെ ഒഴിവാക്കി.ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 486 ആയി. സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 109 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്ന് 86 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നും 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 43 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് പ്രഖ്യാപിച്ച് ഹോട്ട് സ്പോട്ടുകൾ
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 6, 7), കുന്നുമ്മല്‍ (1, 2, 3, 9, 11, 12, 13), ഫറോഖ് മുന്‍സിപ്പാലിറ്റി (15), ചെറുവണ്ണൂര്‍ (7), കുറ്റിയാടി (4, 5), കണ്ണൂര്‍ ജില്ലയിലെ പായം (12), പടിയൂര്‍ (12), ഉദയഗിരി (6), മലപ്പട്ടം (1), കോട്ടയം ജില്ലയിലെ മാടപ്പള്ളി (18), മീനാടം (3), പാലക്കാട് ജില്ലയിലെ കോട്ടപ്പാടം (16), കരിമ്പ (9), തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പലര്‍ (2, 8, 14), കൊല്ലം ജില്ലയിലെ കുളക്കട (9,18), വയനാട് ജില്ലയിലെ അമ്പലവയല്‍ (5, 6, 7, 13), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
TRENDING:'എന്റെ ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് അറിയാം; സെക്രട്ടറി സ്ഥാനത്തിരുന്ന് പറയുന്നത് പച്ച വർഗീയത'; കോടിയേരിയോട് ചെന്നിത്തല[NEWS]അഴിമതികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദം; രാജിവെച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല[NEWS]കോടികളുടെ ചൂതാട്ടം: യുവനടന്‍ അറസ്റ്റില്‍; പൊലീസിനെ അറിയിച്ചത് വൻ തുക നഷ്ടമായ തമിഴ് സൂപ്പർ താരം [NEWS]
ഒഴിവാക്കിയവ
25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി (വാര്‍ഡ് 1, 35, 43), ചെറിയനാട് (4, 7), കരുവാറ്റ (4), പതിയൂര്‍ (12), പുളിങ്കുന്ന് (14, 15), ആല (13), തെക്കേക്കര (എല്ലാ വാര്‍ഡുകളും), ദേവികുളങ്ങര (13), രാമങ്കരി (9), മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് (എല്ലാ വാര്‍ഡുകളും), വെളിയങ്കോട് (എല്ലാ വാര്‍ഡുകളും), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), വട്ടംകുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), കാലടി (എല്ലാ വാര്‍ഡുകളും), താനൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ (12, 13, 17), കുളനട (2), കോട്ടങ്ങല്‍ (5, 6, 7, 8, 9), എറണാകുളം ജില്ലയിലെ കുമ്പളം (2), തൃശൂര്‍ ജില്ലയിലെ കുന്ദംകുളം മുന്‍സിപ്പാലിറ്റി ( 11, 19, 22, 25), പഞ്ചാല്‍ (12, 13), പാലക്കാട് ജില്ലയിലെ പെരുമാട്ടി (2), പല്ലശന (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus