Covid 19 | ഗുരുവായൂരിൽ 50 പേരെ പങ്കെടുപ്പിച്ച് വിവാഹങ്ങൾ നടത്താം; പ്രായമായവര്‍ പുറത്തിറങ്ങരുത്

വിദ്യാലയങ്ങള്‍ സാധാരണ പോലെ തുറക്കുന്നത് ജൂലായിലോ അതിനുശേഷമോ മതിയെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

News18 Malayalam | news18-malayalam
Updated: June 1, 2020, 6:54 PM IST
Covid 19 | ഗുരുവായൂരിൽ 50 പേരെ പങ്കെടുപ്പിച്ച് വിവാഹങ്ങൾ നടത്താം;  പ്രായമായവര്‍ പുറത്തിറങ്ങരുത്
Coronavirus
  • Share this:
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അമ്പതു പേര്‍ എന്ന പരിധിവെച്ച് വിവാഹ ചടങ്ങുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
You may also like:Covid 19 | സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ്, 18 പേര്‍ രോഗമുക്തരായി [NEWS]Covid 19 | 'പുറത്തുനിന്നെത്തുന്നവർക്ക് പാസ് വേണം; അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കും': മുഖ്യമന്ത്രി [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]

കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂട്ടംകൂടുന്നത് തുടര്‍ന്നും അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. രോഗവ്യാപനം തടയാന്‍ അതാവശ്യമാണ്. കേരളത്തില്‍ സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്‌സ് ക്വാറന്റീന്‍ പരാജയപ്പെടും. പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തുവന്നാല്‍ അപകടം കൂടുതലാണ്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അമ്പതുപേര്‍ എന്ന പരിധിവെച്ച് വിവാഹ ചടങ്ങുകള്‍ അനുവദിക്കാമെന്നാണ് കാണുന്നത്. കല്യാണ മണ്ഡപങ്ങളിലും മറ്റു ഹാളുകളിലും അമ്പതു പേര്‍ എന്ന നിലയില്‍ വിവാഹചടങ്ങുകള്‍ക്ക് മാത്രമായി അനുമതി നല്‍കും. വിദ്യാലയങ്ങള്‍ സാധാരണ പോലെ തുറക്കുന്നത് ജൂലായിലോ അതിനുശേഷമോ മതിയെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എട്ടാം തിയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ പൂര്‍ണലോക്ക്ഡൗണായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
First published: June 1, 2020, 6:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading