സാമൂഹ മാധ്യമ അക്കൗണ്ടുകൾ കർശന നിരീക്ഷണത്തിൽ; കോവിഡ് വ്യാജവാർത്തകൾ തടയാനെന്ന് മുഖ്യമന്ത്രി

ഹൈടെക് ക്രൈം എൻക്വയറി ടീമും സൈബർ ഡോമും നിരീക്ഷണത്തിന് മേൽനോട്ടം വഹിക്കും

News18 Malayalam | news18-malayalam
Updated: July 28, 2020, 6:47 PM IST
സാമൂഹ മാധ്യമ അക്കൗണ്ടുകൾ  കർശന നിരീക്ഷണത്തിൽ; കോവിഡ് വ്യാജവാർത്തകൾ തടയാനെന്ന് മുഖ്യമന്ത്രി
News18
  • Share this:
തിരുവനന്തപുരം: സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് കർശനമായി നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സംബന്ധിച്ച വ്യാജ വാർത്തകൾ വരുന്ന സാഹചര്യത്തിലാണിത്. ഹൈടെക് ക്രൈം എൻക്വയറി ടീമും സൈബർ ഡോമും മേൽനോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 679 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. 812 പേ‍‌ർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 55 പേർക്ക് ഉറവിടം അറിയില്ല. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗംബാധിച്ചു. രോഗബാധിതരിൽ 33 ആരോഗ്യ പ്രവർത്തകരാണ്.

TRENDING:'എന്റെ ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് അറിയാം; സെക്രട്ടറി സ്ഥാനത്തിരുന്ന് പറയുന്നത് പച്ച വർഗീയത'; കോടിയേരിയോട് ചെന്നിത്തല[NEWS]അഴിമതികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദം; രാജിവെച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് രമേശ് ചെന്നിത്തല[NEWS]കോടികളുടെ ചൂതാട്ടം: യുവനടന്‍ അറസ്റ്റില്‍; പൊലീസിനെ അറിയിച്ചത് വൻ തുക നഷ്ടമായ തമിഴ് സൂപ്പർ താരം [NEWS]

നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുറഹിമാന്‍(70), ആലപ്പുഴ സ്വദേശി സൈനുദ്ദീന്‍(65), തിരുവനന്തപുരത്ത് സെല്‍വമണി(65) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
Published by: Aneesh Anirudhan
First published: July 28, 2020, 6:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading