നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Vaccine | കോവിഡ് വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്ര സര്‍ക്കാരിനോട് അരവിന്ദ് കെജ്‌രിവാള്‍

  Covid Vaccine | കോവിഡ് വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്ര സര്‍ക്കാരിനോട് അരവിന്ദ് കെജ്‌രിവാള്‍

  സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഗുണപരമായ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

  Arvind Kejriwal

  Arvind Kejriwal

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്തെ കോവിഡ് പ്രതിസന്ധിയെക്കുറിച്ച് പൗരന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഗുണപരമായ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കേസുകള്‍ കുറയാന്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

   സംസ്ഥാനത്ത് ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടുകയും ചെയ്തതോടെ നഗരം ഇനി ഓ്ക്‌സിജന്റെ പ്രശ്‌നം നേരിടുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

   Also Read-മാതാപിതാക്കൾ കോവിഡ് പോസിറ്റീവ്; ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് പോലീസ് കോൺസ്റ്റബിൾ

   അതേസമയം വാക്‌സിന്‍ ഷോര്‍ട്ടേജ് നേരിടുന്നതിനാല്‍ എല്ലാവരിലും വാക്‌സിന്‍ എത്തിക്കാന്‍ രണ്ടു വര്‍ഷം കാലതാമസം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി രാജ്യം കോവിഡ് വാകിസിന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

   വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനായി നിരവധി കമ്പനികളെ നിയോഗിക്കണം. നിലവില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ നിന്ന് മറ്റു കമ്പനികള്‍ക്കും വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള അവകാശം നല്‍കണം. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇത് ചെയ്യാന്‍ അവകാശമുണ്ടെന്നും കോവിഡ് അടുത്ത തരംഗം ഉണ്ടാകുന്നതിന് മുന്‍പ് വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഫാര്‍മ കമ്പനികളോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

   അതേസമയം കോവിഡ് 19 വാക്‌സിനുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നേരത്തെ പ്രധാനമന്ത്രിക്ക്് കത്തെഴുതിയിരുന്നു. സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെടുകയും ചെയ്തു. വാക്‌സിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്രവും സംസ്ഥാനങ്ങളും പിന്തുണ നല്‍കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.

   Also Read-Pfizer Vaccine | കൗമാരക്കാർക്ക് ഫൈസർ വാക്സിൻ നൽകും; അനുമതി നൽകി അമേരിക്ക

   അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3.29 ലക്ഷമാണ്. 3800 പേര്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലായിരുന്നു ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളെങ്കില്‍ ഇന്നലത്തെ കണക്കുകള്‍ പ്രകാരം പ്രതിദിന കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണ്.

   39,305 കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 37,236. തമിഴ്‌നാട്-28,978, കേരളം- 27,487, ഉത്തര്‍പ്രദേശ്- 21,277 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് രോഗികള്‍.
   Published by:Jayesh Krishnan
   First published:
   )}