തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മറ്റു മുന്‍ഗണന വിഭാഗക്കാര്‍ക്ക് എണ്ണം കണക്കാക്കി അതുപ്രകാരം വാക്സിന് നല്‍കുന്നത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം വിലകൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ്, കോവാക്സിന് എന്നിവയുടെ ആദ്യ ബാച്ച് സംസ്ഥാനത്തെത്തി.
എന്നാല്‍ സംസ്ഥാനത്ത് എല്ലാവര്ക്കും ഒറ്റയടിക്ക് വാക്സിനേഷന് നടത്തുന്നത് വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ സംസ്ഥാനത്ത് എല്ലാവര്ക്കും വാക്സിന് നല്‍കാനായി വാക്സിന് ലഭ്യമല്ല. അതേസമയം 18 വയസിനു മുകളിലുള്ളവര്‍ക്കായി വാങ്ങിയ വാക്സിന് അവര്‍ക്ക് ലഭ്യമാക്കും. ഇക്കാര്യത്തില്‍ മുന്‍ഗണന ആവശ്യം വരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read-Covid 19 | സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കോവിഡ് സ്ഥിരീകരിച്ചുകോവിഡ് വ്യാപനത്തില്‍ ഉണ്ടാകുന്ന മരണനിരക്ക് പിടിച്ചു നിര്‍ത്താനായി 45 വയസിന് മുകളിലുള്ളവര്‍ക്ക് എത്രയും പെട്ടെന്ന് വാക്സിനേഷന് പൂര്‍ത്തിയാക്കണം. കേരളത്തിന് അര്‍ഹമായ വാക്സിന് വേഗം ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം കേരളം വിലകൊടുത്തുവാങ്ങിയ കോവാക്സിന് കേരളത്തില്‍ എത്തി. 1,37,580 ഡോസ് വാക്സിന് ആണ് ഹൈദരാബാദില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചത്. 3.5 ലക്ഷം കോവിഷീല്‍ഡ് വാക്സിന് കഴിഞ്ഞദിവസം എത്തിയിരുന്നു.
ഹൈദരാബാദിലെ ഭാരത് ബയോടെക്കില്‍ നിന്നാണ് കോ വാക്സിന് എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്ന വാക്സിന് കേരള സ്റ്റേറ്റ് മെഡിക്കല്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ മഞ്ഞുമ്മലിലുള്ള സംഭരണ കേന്ദ്രത്തിലേക്ക് ആദ്യം മാറ്റി. പിന്നീട് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആലുവയിലെ സെന്ററിലേക്ക് കൊണ്ടുപോയി.
Also Read-Covid 19 | സംസ്ഥാനത്ത് കോവിഡ് മരണം 95; രോഗം ബാധിച്ചത് 43529 പേർക്ക്കൊച്ചിയിലെത്തിച്ച വാക്സിന് ഏതെല്ലാം ജില്ലകള്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് തീരുമാനമെടുക്കും. അതിനുശേഷമാണ് ഇവിടെനിന്ന് വാക്സിന് കൊണ്ടുപോവുക. കഴിഞ്ഞദിവസം 3.5 ലക്ഷം കോവി ഷീല്‍ഡ് വാക്സിന് കൊച്ചിയില്‍ എത്തിച്ചേരുന്നു. എന്നാല്‍ ഇതുവരെയും ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.
കേന്ദ്രസര്‍ക്കാരില്‍ നിന്നും ആവശ്യത്തിന് വാക്സിന് ലഭ്യമാവാകാത്തതിനെതുടര്ന്നാണ് സ്വന്തം നിലയ്ക്ക് വാക്സിംഗ് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 70 ലക്ഷം കോവിഷീല്‍ഡും മുപ്പതുലക്ഷം കോവാക്സിനും ആണ് സര്‍ക്കാര്‍ നേരിട്ട് വാങ്ങുന്നത്. കേരളത്തിലേക്ക് വാക്സിന് വരുന്നതിനു കാലതാമസം ഉണ്ടാകുമെന്നായിരുന്നു ആദ്യം ഉയര്‍ന്ന ആശങ്ക. എന്നാല്‍ വൈകാതെ വാക്സിന് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായി. വരുംദിവസങ്ങളില്‍ കൂടുതല്‍ വാക്സിന് കേരളത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.