ഇന്റർഫേസ് /വാർത്ത /Corona / Covid Vaccine | 'ഒറ്റ ഡോസ് വാക്‌സിന്‍ മരണം തടയുന്നതില്‍ 96.6% ഫലപ്രദം': ICMR

Covid Vaccine | 'ഒറ്റ ഡോസ് വാക്‌സിന്‍ മരണം തടയുന്നതില്‍ 96.6% ഫലപ്രദം': ICMR

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഏപ്രില്‍ മേയ് മാസത്തില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉണ്ടായ മിക്ക മരണങ്ങളും വാക്‌സിന്‍ എടുക്കാത്തത് കൊണ്ടാണ്

  • Share this:

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (IMR) വ്യക്തമാക്കി.കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഏപ്രില്‍ മേയ് മാസത്തില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉണ്ടായ മിക്ക മരണങ്ങളും വാക്‌സിന്‍ എടുക്കാത്തത് കൊണ്ടാണെന്നും 2021 ഏപ്രിലില്‍ 18നും ഓഗസ്റ്റ് 15നും ഇടയിലുള്ള വിവരങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിനേഷന് കോവിഡ് മരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്നുണ്ടെന്നും, വാക്‌സിന്‍ എല്ലാ പ്രായക്കാര്‍ക്കും ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സംസ്ഥാനത്തിന് 955290 ഡോസ് വാക്സീന്‍ കൂടി ലഭ്യച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എട്ട് ലക്ഷം കോവിഷീല്‍ഡ് വാക്സീനും 155290 ഡോസ് കോവാക്സീനുമാണ് ലഭ്യമായത്.

തിരുവനന്തപുരത്ത് 271000, എറണാകുളത്ത് 314500, കോഴിക്കോട് 214500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സീനാണ് ലഭ്യമായത്. കോവാക്സീന്‍ തിരുവനന്തപുരത്താണ് ലഭിച്ചത്. ലഭ്യമായ വാക്സീന്‍ വിവിധ ജില്ലകളിലെത്തിച്ച് വരുന്നുവെന്നും വാക്സീന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്സീനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. ഇതുവരെ 3,29,98,816 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,999 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1006 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,209 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2390, കൊല്ലം 2033, പത്തനംതിട്ട 1184, ആലപ്പുഴ 1845, കോട്ടയം 2145, ഇടുക്കി 1114, എറണാകുളം 2872, തൃശൂര്‍ 2812, പാലക്കാട് 2237, മലപ്പുറം 3146, കോഴിക്കോട് 4488, വയനാട് 969, കണ്ണൂര്‍ 1649, കാസര്‍ഗോഡ് 325 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,36,345 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,50,665 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

First published:

Tags: Covid 19, Covid 19 Vaccines, Covid vaccine