ഇന്റർഫേസ് /വാർത്ത /Corona / Covid19|കോഴിക്കോട് നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണിൽ

Covid19|കോഴിക്കോട് നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

തുണിക്കടയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് എസ് എം സ്ട്രീറ്റ് പൂർണമായി അടച്ചത്.

  • Share this:

കോഴിക്കോട്:കോവിഡ് സമ്പര്‍ക്ക വ്യാപനം ഭീഷണിയായതോടെ കോഴിക്കോട് നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളെല്ലാം കണ്ടെയ്ൻമെന്‍റ് സോണിൽ. വലിയങ്ങാടി, മിഠായിത്തെരുവ്, പുതിയസ്റ്റാൻഡ് പരിസരം തുടങ്ങിയ പ്രധാനകേന്ദ്രങ്ങളാണ്  കണ്ടെയ്ൻമെന്റ് സോണായത്.

തുണിക്കടയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് എസ് എം സ്ട്രീറ്റ് പൂർണമായി അടച്ചത്. മറ്റു സ്ഥലങ്ങളിലെല്ലാം അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. പാളയം മാര്‍ക്കറ്റ് കണ്ടയിന്‍മെന്‍റ് സോണ്‍ അല്ലെങ്കിലും ഇവിടെയും കര്‍ശന നിയന്ത്രണങ്ങളുണ്ട്. വാഹനങ്ങള്‍ക്ക് ഇങ്ങോട്ട് പ്രവേശനമില്ല. മുഴുവന്‍ സമയവും പൊലീസിന്‍റെ നിരീക്ഷണവും ഉണ്ട്.

വലിയങ്ങാടിയിൽ പലചരക്കു കടകൾ മാത്രം തുറക്കും. പകൽ 10 മുതൽ 6 വരെയാണ് പ്രവർത്തനാനുമതി. കടയ്ക്ക് മുന്നിൽ മൂന്നു പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. പ്രദേശത്ത് കയറ്റിറക്ക് തൊഴിലാളികളുടെ എണ്ണം മൂന്നിലൊന്നായി ചുരുക്കി. കൂടാതെ കടകളിലെ ജീവനക്കാരുടെ എണ്ണം പകുതിയാക്കി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

TRENDING:ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് പുതിയ ഇമോജി, അതും ഭക്ഷണത്തിന്റെ രൂപത്തിൽ; ട്വിങ്കിൾ ഖന്ന പൊളിയാണ്

[PHOTO]ബെന്നി ബെഹ്നാന്റെ കത്ത് പരിഗണിച്ച് നരേന്ദ്ര മോദി തൂക്കുമരം വിധിച്ചാൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഒരുക്കം; മന്ത്രി കെടി ജലീൽ

[PHOTO]Stuart Broad|ടെസ്റ്റിൽ ചരിത്ര നേട്ടവുമായി സ്റ്റുവർട്ട് ബ്രോഡ്; ഇനി '500 ക്ലബിൽ ' അംഗം

[PHOTO]

കണ്ടെയ്ൻമെന്‍റ് സോണിലുള്ളവർ ജോലിക്ക് വരുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.  കൂടുതല്‍ ആളുകളെത്തുന്ന മൊഫ്യൂസില്‍ ബസ്സ്റ്റാൻഡിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യ സാധനങ്ങൾ വിൽപന നടത്തുന്ന കടകൾ തുറക്കാന്‍ അനുമതിയുണ്ട്.

കണ്ടെയ്ൻമെന്റ് സോൺ മേഖലകളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഐജിയുടെ നേതൃത്വത്തിലുള്ള സംഘം നിർദേശം നല്‍കി. ഒളവണ്ണ, പന്തീരാങ്കാവ്, പെരുമണ്ണ പഞ്ചായത്ത് പ്രദേശങ്ങൾ സന്ദർശിച്ച ഉത്തരമേഖലാ ഐജി അശോക് യാദവ്, സിറ്റി കമ്മിഷണർ എ.വി. ജോർജ്, ഡിപിസി സുജിത്ത് ദാസ് എന്നിവരാണു നിർദേശം നൽകിയത്.

First published:

Tags: Corona virus, Corona Virus in Kerala, Corona virus Kerala, Corona virus outbreak, Corona virus spread, Coronavirus, Coronavirus in kerala, Coronavirus kerala, Covid 19, COVID19