തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏറെ ആശങ്ക സൃഷ്ടിച്ച് കൊണ്ടാണ് വെള്ളിയാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ് കടന്നത്. എന്നാൽ ശനിയാഴ്ച 57 പേർക്ക് മാത്രം സമ്പർക്കത്തിലൂടെ കോവിഡ് പകർന്നതെന്നത് നേരിയ ആശ്വാസം നൽകുന്നുണ്ട്. പുതിയതായി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ജില്ലയിൽ ആശങ്ക വിട്ടൊഴിയുന്നില്ല.
നഗരത്തിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക് ഡൗണിന് പകരം ലോക്ക് ഡൗണായിരിക്കും നിലവിലുണ്ടാവുക. ഇതിൻ്റെ ഭാഗമായുള്ള ഇളവുകളും ലഭ്യമാകും. അതേസമയം ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ചാലും നഗരത്തിലെ പ്രധാന ഇടങ്ങൾകേന്ദ്രീകരിച്ച് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള പൊലീസ് പരിശോധനയും ശക്തമായി തുടരും.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.