നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19|സ്ഥിതി ഗുരുതരം; ആലുവയിലും സമീപ പ്രദേശങ്ങളിലും കർഫ്യൂ

  Covid19|സ്ഥിതി ഗുരുതരം; ആലുവയിലും സമീപ പ്രദേശങ്ങളിലും കർഫ്യൂ

  അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ തുറക്കാന്‍ അനുവദിക്കൂ.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലുവയിലും സമീപ പ്രദേശങ്ങളിലും കർഫ്യൂ.  ഇന്ന് രാത്രി മുതലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ തുറക്കാന്‍ അനുവദിക്കൂ. ആലുവ മേഖലയില്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

  ആലുവയിലും സമീപ പ്രദേശങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോകുന്നത്. ആലുവ മുനിസിപ്പാലിറ്റിക്ക് പുറമെ കീഴ്മാട്, ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍, ചെങ്ങമനാട്, ചൂര്‍ണിക്കര,  എടത്തല എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ.

  ഇന്ന് രാത്രി മുതല്‍ കര്‍ഫ്യൂ നിലവില്‍ വരും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. രാവിലെ 10  മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രവര്‍ത്തന സമയം.  മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് സമയ നിയന്ത്രണം ഉണ്ടാവില്ല. മേഖലയില്‍ കര്‍ശനമായ യാത്രാ നിയന്ത്രണം ഉണ്ടാവും.  കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തണമെങ്കില്‍ മുന്‍കൂട്ടി അനുമതി തേടേണ്ടി വരും. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.
  TRENDING:Covid19 Impact|സാനിയയെയും കുഞ്ഞിനെയും കാണാൻ ഷോയിബ് മാലിക്ക് ഇനിയും കാത്തിരിക്കണം
  [PHOTO]
  Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
  [NEWS]
  ''ഞാൻ ഈ ലോകം ഉപേക്ഷിക്കുന്നു'; ആരാധകരെ ആശങ്കയിലാക്കി മുൻ ബിഗ്ബോസ് താരത്തിന്റെ പോസ്റ്റ്
  [PHOTO]


  ചെല്ലാനത്ത് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ചെല്ലാനം നിവാസികളുടെ സ്രവ പരിശോധന അവിടെ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കും. എല്ലാ വീടുകളിലും ഭക്ഷ്യസാധനങ്ങളും ശുചീകരണത്തിനുള്ള സാധനങ്ങളും എത്തിയ്ക്കും.  എറണാകുളം ത്യക്കാക്കര കരുണാലയത്തിലെ 3 കന്യാസ്ത്രീകള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് ബാധിച്ചു മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് ഇവര്‍.
  Published by:Gowthamy GG
  First published:
  )}