നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19 | യോഗ, നടത്തം, പ്രതിരോധശേഷിക്ക് ച്യവനപ്രാശം; കോവിഡ് മുക്തർക്കുള്ള കേന്ദ്രത്തിന്റെ മാർഗ നിർദേശങ്ങൾ

  Covid19 | യോഗ, നടത്തം, പ്രതിരോധശേഷിക്ക് ച്യവനപ്രാശം; കോവിഡ് മുക്തർക്കുള്ള കേന്ദ്രത്തിന്റെ മാർഗ നിർദേശങ്ങൾ

  കോവിഡ് മുക്തരായിട്ടുള്ളവർക്ക് തുടർ പരിചരണത്തിനും ക്ഷേമത്തിനും സമഗ്ര സമീപനം ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

  covid

  covid

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നിരിക്കുകയാണ്. 37,02,595 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുമുണ്ട്. കോവിഡ് മുക്തരായവരുടെ ആരോഗ്യത്തിനായി മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.

   ദിവസേന യോഗ പരിശീലനം, രാവിലെയും വൈകുന്നേരവും നടത്തം, ചെറുചൂടുള്ള വെള്ളമോ പാലോ ഉപയോഗിച്ച് ച്യവാൻപ്രാശം കഴിക്കൽ എന്നിവ മന്ത്രാലയത്തിന്റെ ശുപാർശകളിൽ ഉൾപ്പെടുന്നു. കോവിഡ് മുക്തരായിട്ടുള്ളവർക്ക് തുടർ പരിചരണത്തിനും ക്ഷേമത്തിനും സമഗ്ര സമീപനം ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

   സമീകൃതമായ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നു. മാത്രമല്ല വേഗത്തിൽ ദഹിക്കുന്നതിനായി പാകം ചെയ്ത് ഉടനെയുള്ള ഭക്ഷണം കഴിക്കണമെന്നും നിര്‍ദേശിക്കുന്നു.

   ആയുര്‍വേദമരുന്നുകളായ ആയുഷ് ക്വത്, സംഷമാനി വാടി, മുലേത്തി പൊടി, അശ്വഗന്ധ, മഞ്ഞള്‍പ്പൊടിയിട്ട ചൂടുപാല്‍ എന്നിവ കുടിക്കാനും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നു. മദ്യപാനവും പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗവും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

   കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മറ്റ് നിർദേശങ്ങൾ


   • മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ പാലിക്കുക

   • ധാരാളം ചൂടുവെള്ളം കുടിക്കുക

   • പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ആയുഷ് മരുന്നുകള്‍ കഴിക്കുക

   • ലഘു യോഗാസനങ്ങളും പ്രാണായാമം, ധ്യാനം പോലുള്ള ശ്വസനവ്യായമങ്ങളും ചെയ്യുക.

   • മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍ രാവിലേയും വൈകുന്നേരവും നടക്കുക.

   • സന്തുലിതവും പോഷകസമ്പന്നവുമായി ഭക്ഷണശീലം

   • നല്ല ഉറക്കം, വിശ്രമം

   • മദ്യവും പുകവലിയും ഉപേക്ഷിക്കുക

   • വരണ്ട ചുമ, തൊണ്ടവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ആവി പിടിക്കുക


   സുഖം പ്രാപിച്ച രോഗികൾ സാമൂഹികമായ അവബോധം സൃഷ്ടിക്കുന്നതിനും മിഥ്യാധാരണകൾ മാറ്റുന്നതിനുമായി നല്ല അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കിടണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. സമപ്രായക്കാർ, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, കൗൺസിലർ എന്നിവരിൽ നിന്ന് മാനസിക-സാമൂഹിക പിന്തുണ തേടണമെന്നും ആവശ്യമെങ്കിൽ മാനസികാരോഗ്യ പിന്തുണയും സേവനവും തേടണമെന്നും വ്യക്തമാക്കുന്നു.   ഡിസ്ചാർജ് ആയി ഏഴ് ദിവസത്തിനു ശേഷം ആദ്യ ഫോളോപ്പിനായി ചികിത്സ തേടിയ ആശുപത്രിയിൽ പോകണമെന്നും ഇതിൽ വ്യക്തമാക്കുന്നു.
   Published by:Gowthamy GG
   First published:
   )}