• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19| 50 ആരോഗ്യ പ്രവർത്തകർക്ക് രോഗം; തിരുവനന്തപുരത്ത് 17 പേർക്ക്

Covid19| 50 ആരോഗ്യ പ്രവർത്തകർക്ക് രോഗം; തിരുവനന്തപുരത്ത് 17 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 9, മലപ്പുറം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 6, കണ്ണൂര്‍ ജില്ലയിലെ 5, കൊല്ലം, തൃശൂര്‍ ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

    സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 223 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,65,996 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,529 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2066 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 14,22,558 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.



    സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,63,554 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
    Published by:Gowthamy GG
    First published: