നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19| മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഓഗസ്റ്റ് 31വരെ നീട്ടി; ഓഗസ്റ്റ് അഞ്ച് മുതൽ മാളുകൾ തുറക്കും

  Covid19| മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഓഗസ്റ്റ് 31വരെ നീട്ടി; ഓഗസ്റ്റ് അഞ്ച് മുതൽ മാളുകൾ തുറക്കും

  ഓഗസ്റ്റ് അഞ്ചുമുതല്‍ മാളുകള്‍, തിയേറ്റര്‍ ഒഴികെയുള്ള ഷോപ്പിങ് കോംപ്ലക്‌സുകള്‍, ഫുഡ്‌കോര്‍ട്ടുകള്‍, റെസ്റ്ററന്റുകള്‍ എന്നിവ തുറന്നു പ്രവർത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

  lockdown

  lockdown

  • Share this:
   മുംബൈ: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ മഹാരാഷ്ട്ര സർക്കാർ ലോക്ക്ഡൗൺ ഓഗസ്റ്റ് 31വരെ നീട്ടി. ബുധനാഴ്ച മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നിരുന്നു. കോവിഡ് വ്യാപനം തടയുന്നതിനുള്ള അടിയന്തര നടപടിയാണിതെന്ന് ചീഫ്സെക്രട്ടറി സഞ്ജയ് കുമാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

   'ബിഗിൻ എഗെയ്നിന്‍ ' പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് അഞ്ചുമുതല്‍ മാളുകള്‍, തിയേറ്റര്‍ ഒഴികെയുള്ള ഷോപ്പിങ് കോംപ്ലക്‌സുകള്‍, ഫുഡ്‌കോര്‍ട്ടുകള്‍, റെസ്റ്ററന്റുകള്‍ എന്നിവ തുറന്നു പ്രവർത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. രാവിലെ ഒമ്പതുമണി മുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവർത്തനാനുമതി.

   മാളുകളിലുളള ഫുഡ്‌കോര്‍ട്ടുകളുടേയും റെസ്റ്റോറന്റുകളുടേയും അടുക്കള മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുള്ളൂ. ഇവിടെ നിന്ന് ഹോം ഡെലിവറി അനുവദിക്കും. അത്യാവശ്യമല്ലാത്ത ഷോപ്പിങ്, വ്യായാമങ്ങള്‍ എന്നീ ആവശ്യങ്ങള്‍ക്കായി ആളുകള്‍ പുറത്തുപോകുന്നത് നിയന്ത്രിക്കുമെന്നും അത് അയല്‍ പ്രദേശങ്ങളില്‍ മാത്രമായി ചുരുക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. മാസ്‌ക് ധരിക്കുക, വ്യക്തി ശുചിത്വം പാലിക്കല്‍, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായി പാലിക്കണം എന്നും നിര്‍ദേശമുണ്ട്.

   TRENDING:SushantSinghRajput| നടി റിയ ചക്രബർത്തി സുശാന്തിനെ പീഡിപ്പിച്ചിരുന്നു; അങ്കിത ലോഖണ്ഡേയുടെ മൊഴി
   [PHOTO]
   Balabhaskar death|വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; കേസ് സിബിഐ ഏറ്റെടുത്തു
   [NEWS]
   Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്
   [PHOTO]

   ചികിത്സയ്ക്കായോ, ജോലിക്കായോ പുറത്തുപോകുന്നവര്‍ക്ക് മാത്രമായിരിക്കും ഇളവുകള്‍. വലിയ ആള്‍ക്കൂട്ടങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയ്ക്കുളള നിരോധനം തുടരും. വിവാഹത്തിന് അമ്പത് അതിഥികളില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.

   ഓഗസ്റ്റ് അഞ്ചുമുതല്‍ ടെന്നീസ്, ജിംനാസ്റ്റിക്‌സ്, ബാഡ്മിന്റണ്‍ തുടങ്ങി ടീം ഇതര കായിക ഇനങ്ങള്‍ ശാരീരിക അകലം പാലിച്ചുകൊണ്ടും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചും അനുവദിക്കും. നീന്തല്‍ക്കുളങ്ങള്‍ തുറക്കില്ല. പൊതുഗതാഗതത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജൂണ്‍ 25 മുതല്‍ ചില നിയന്ത്രണങ്ങളോടെ ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ, സലൂണുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.

   ബുധനാഴ്ച പുതിയ 9211 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ കോവിഡ് 19 ബാധിതര്‍ 4,00,651 ആയി ഉയര്‍ന്നിരുന്നു. 14,463 പേരാണ് സംസ്ഥാനത്ത്‌ കോവിഡ് ബാധിച്ച് മരിച്ചത്.
   Published by:Gowthamy GG
   First published:
   )}