നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • COVID19 | ഏത് സാഹചര്യവും നേരിടാൻ തയ്യാർ; ഐസൊലേഷൻ വാർഡുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി

    COVID19 | ഏത് സാഹചര്യവും നേരിടാൻ തയ്യാർ; ഐസൊലേഷൻ വാർഡുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി

    ഉപയോഗശേഷം അവ ഇൻസിനറേറ്റർ ഉപയോഗിച്ച് കത്തിച്ചുകളയും. ഐസൊലേഷൻ വാർഡുകളിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

    corona isolation ward

    corona isolation ward

    • News18
    • Last Updated :
    • Share this:
    എറണാകുളം: കോവിഡ് - 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ഉള്ളവർക്കായി ആധുനിക രീതിയിലുള്ള സുരക്ഷ സൗകര്യങ്ങളാണ് എറണാകുളത്തെ ഐസൊലേഷൻ വാർഡുകളിൽ ഒരുക്കിയിരിക്കുന്നത്. എറണാകുളത്ത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി എന്നീ രണ്ട്
    കേന്ദ്രങ്ങളാണ് പൂർണതോതിൽ ഐസൊലേഷൻ സെന്ററുകളായി പ്രവർത്തിക്കുന്നത്.

    കളമശ്ശേരി മെഡിക്കൽ കോളേജിൽ മുപ്പതും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പതിമൂന്നും ഐസൊലേഷൻ വാർഡുകൾ വീതമാണ് നിലവിൽ സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ ഇവ നാല്പതും മുപ്പത്തൊൻപതുമായി വിപുലപ്പെടുത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഐസൊലേഷൻ വാർഡുകളിലേക്കു പ്രത്യേകമായി  ഡോക്ടർമാർ, നഴ്സുമാർ, അറ്റൻഡർമാർ തുടങ്ങിയവരെ നിയോഗിച്ചിട്ടുണ്ട്.

    You may also like:ഇതാ ഒരു ശുഭവാർത്ത; കൊറോണ ബാധിതരുടെ ചികിത്സക്ക് 69 മരുന്നുകൾ ഫലപ്രദമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ [NEWS]സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ശക്തമാകുന്നു; ഒപി നിർത്തിവെക്കണമെന്ന് IMA [NEWS]സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു; ബിവേറജസുകളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തും [NEWS]

    ഒരു ഷിഫ്റ്റിൽ ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്സ്, ഒരു അറ്റൻഡർ, ഒരു ക്ലീനിംഗ് സ്റ്റാഫ്, ഒരു എക്സ് റേ ടെക്നീഷ്യൻ എന്നിവരാണ് ഡ്യൂട്ടിയിൽ ഉള്ളത്. കൊറോണ പ്രതിരോധ വ്യക്തിഗത സുരക്ഷാ ഉപാധികൾ ധരിച്ച് നാല് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ  ആറ് ഷിഫ്റ്റുകളിലായാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്.

    റൂമുകൾ ഓരോ ഷിഫ്റ്റിലും അണുനാശിനികൾ ഉപയോഗിച്ച് ശുചീകരിക്കുകയും ചെയ്യുന്നുണ്ട്. പുതപ്പുകളും ബെഡ്ഷീറ്റുകളും മാറ്റുകയും ചെയ്യുന്നുണ്ട്. രോഗികൾ ഉപയോഗിച്ച പാത്രങ്ങൾ അടക്കമുള്ള വസ്തുക്കൾ ശ്രദ്ധയോടെയാണ് ശുചീകരിക്കാൻ സംവിധാനമുണ്ട്. ഓരോ ഷിഫ്റ്റിലും ജോലിയിൽ പ്രവേശിപ്പിക്കുന്നവർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ അണിയിക്കുവാനും ഷിഫ്റ്റ് കഴിഞ്ഞു പോകുമ്പോൾ അത് അഴിച്ചുവെക്കുവാനും മാത്രമായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

    ഉപയോഗശേഷം അവ ഇൻസിനറേറ്റർ ഉപയോഗിച്ച് കത്തിച്ചുകളയും. ഐസൊലേഷൻ വാർഡുകളിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവർക്ക് സെൽഫോൺ ഉപയോഗിക്കാവുന്നതാണ്. ആവശ്യമെങ്കിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശുപത്രി അധികൃതരുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഐസൊലേഷൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുള്ള ഓരോ വ്യക്തികൾക്കും ശുചിമുറി സൗകര്യങ്ങളോടു കൂടിയ പ്രത്യേക മുറികളാണ് ഒരുക്കിയിട്ടുള്ളത്.

    പോഷകാഹാരവും മികച്ച പരിചരണവുമാണ് നിരീക്ഷണത്തി- ലുള്ളവർക്കു നൽകുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന
    വിദേശികൾക്ക് അവരുടെ താത്പര്യപ്രകാരമുള്ള ഭക്ഷണമാണ് നൽകുന്നത്. പനിയും ചുമയുമായി എത്തുന്ന രോഗികൾ യാത്രാചരിത്രം ഉണ്ടെങ്കിൽ ജനറൽ ഒപിയിൽ സന്ദർശനം ഒഴിവാക്കി. ഐസൊലേഷൻ വാർഡിലേക്ക് എത്താനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

    ഈ നിർദ്ദേശം അടങ്ങിയ സൂചന ബോർഡുകൾ ആശുപത്രികളുടെ എല്ലാ ഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്. കളമശ്ശേരിയും മൂവാറ്റുപുഴയും കൂടാതെ അടിയന്തരസാഹചര്യം ഉണ്ടായാൽ 72 കോവിഡ് കെയർ സെന്ററുകളിലായി 1801 റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി ഹോസ്റ്റലുകൾ, ഹോട്ടലുകൾ, ആളുകളെ താമസിപ്പിക്കാൻ കഴിയുന്ന
    മറ്റിടങ്ങൾ എന്നിവിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

    നിലവിലെ സാഹചര്യം കണക്കിലെടുത്ത് കളമശേരി മെഡിക്കൽ കോളേജ് ഇനിമുതൽ കോവിഡ് ചികിത്സ  കേന്ദ്രമാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിൽ ഇനിമുതൽ അടിയന്തിര ഒപി വിഭാഗവും ഡയാലിസിസ് വിഭാഗവും മാത്രമേ പ്രവർത്തിക്കുകയുള്ളു.



    !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
    Published by:Joys Joy
    First published:
    )}