• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID19| ആശ്വാസമായി സാമൂഹ്യ സുരക്ഷാ പെൻഷൻ; നാളെ മുതൽ പെൻഷൻ വീട്ടിലെത്തും

COVID19| ആശ്വാസമായി സാമൂഹ്യ സുരക്ഷാ പെൻഷൻ; നാളെ മുതൽ പെൻഷൻ വീട്ടിലെത്തും

സാമൂഹ്യ സുരക്ഷാ പെൻഷനായി 1069 കോടിരൂപയും വെൽഫെയർ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുക.

news18

news18

  • Share this:
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് ആശ്വാസമായി സാമൂഹ്യ സുരക്ഷാ പെൻഷൻ. രണ്ടു മാസത്തെ പെൻഷൻ നാളെ മുതൽ  വിതരണം ആരംഭിക്കും. 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ  പെൻഷൻ ആണ് വിതരണം ചെയ്യുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷനായി 1069 കോടിരൂപയും വെൽഫെയർ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുക.

മസ്റ്റർ  ചെയ്ത എല്ലാപേർക്കും ഈ പെൻഷൻ ലഭിക്കും. മസ്റ്ററിങ്ങ് നടപ്പിലായ ശേഷം ഇതാദ്യമായാണ് പെൻഷൻ വിതരണം ചെയ്യുന്നത്. രണ്ടു മാസത്തെ പെൻഷൻ വിതരണം ചെയ്താലും മൂന്നു മാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്. വിഷുവിന് മുമ്പായി കുടിശ്ശിക പെൻഷൻ കൂടി വിതരണം ചെയ്യാനാണ് സർക്കാർ ശ്രമം.

BEST PERFORMING STORIES:കേരളത്തിലെ ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ അടയ്ക്കാൻ ഉത്തരവ് [NEWS]'നമുക്കെല്ലാവർക്കും ഈ നിയന്ത്രണങ്ങൾ സ്വീകരിക്കാം'; പ്രധാനമന്ത്രിയുടെ പ്രസംഗം [NEWS]ലോക്ക് ഡൗൺ: ബാറുകളും ബിവറേജുകളും അടച്ചി‌ടുന്നത് ഏപ്രിൽ 21 വരെ; മദ്യം ഓൺലൈനായി ലഭ്യമാക്കും‌ [NEWS]

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പെൻഷൻ വിതരണം ചെയ്യാൻ സർക്കാരിന് ആശ്വാസമായത് സഹകരണ ബാങ്കുകൾ ആണ്. സഹകരണ മേഖലയിൽ നിന്നും കടമെടുതാണ് സർക്കാർ പെൻഷൻ കൊടുക്കുന്നത്. കോവിഡ് മൂലം സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് പെൻഷൻ വളരെ ആശ്വാസമാണ് .

സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് പറഞ്ഞതല്ലാതെ കേന്ദ്രസർക്കാർ ഈ പ്രതിസന്ധി കാലത്ത് ഒന്നും ചെയ്തില്ലെന്നു സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. 3000 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക ഈ അടിയന്തര ഘട്ടത്തിൽ തരുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ചതാണ്. എന്നാൽ കേന്ദ്രം ആ പണം തന്നില്ല.

ഈ പ്രതിസന്ധി ഘട്ടത്തിൽ  താങ്ങായത് സഹകരണ മേഖലയാണ്. സമ്പദ് വ്യവസ്ഥ മുഴുവൻ ലോക്ക് ഔട്ട് ആയി  സാധാരണ ജനങ്ങൾ മുഴുവൻ വീടിനുള്ളിൽ കഴിയാൻ നിർബന്ധിക്കപ്പെടുന്ന അടിയന്തര സാഹചര്യം നേരിടാൻ കേന്ദ്രം മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് കേരള സർക്കാർ അടിയന്തരമായി തീരുമാനമെടുത്തത്. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ പ്രഖ്യാപനവും രാജ്യത്ത് നിരാശയാണ് പടർത്തിയിരിക്കുന്നതെന്നും ധനമന്ത്രി ആരോപിച്ചു.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Published by:Naseeba TC
First published: