അബുദാബി: വിദേശ രാജ്യങ്ങളിലെ തൊഴിലാളികളുടെ നിയമനത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി യുഎഇ. സ്വകാര്യ സ്ഥാപനങ്ങളിൽ നിശ്ചിത ശതമാനത്തിലധികം വിദേശികളെ അനുവദിക്കേണ്ടെന്നതടക്കമുള്ള കാര്യങ്ങളാണ് പരിഗണനയിലുള്ളത്.
കോവിഡ് കാലത്തിനു ശേഷം തീരുമാനം നടപ്പാക്കാനാണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകാൻ നടപടി സ്വീകരിക്കാത്ത രാജ്യങ്ങൾക്കാകും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടു പോകണം എന്ന ആവശ്യം അംഗീകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുനഃപരിശോധിക്കാനും യുഎഇ ആലോചിക്കുന്നുണ്ട്.
BEST PERFORMING STORIES:COVID 19| ഇന്ത്യയിൽ മരണം 273; രോഗബാധിതർ 8,447 [NEWS]ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം [NEWS]ബോറിസ് ജോൺസൺ ആശുപത്രി വിട്ടു; ബ്രിട്ടനിൽ മരണനിരക്ക് 10,000 കടന്നു [NEWS]യുഎഇയുടെ നിലപാട് ഇന്ത്യക്ക് തിരിച്ചടിയാകും. കോവിഡ് കാലത്തിന് ശേഷം തൊഴിൽ മേഖലയിൽ കടുത്ത നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. ഇതനുസരിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി ഒപ്പുവെച്ച ധാരണാപത്രങ്ങൾ റദ്ദാക്കും. പകരം, നിയമനങ്ങൾക്ക് ക്വാട്ട സംവിധാനം കൊണ്ടുവരും.
സ്വകാര്യ സ്ഥാപനങ്ങളിലടക്കം നിശ്ചിത ശതമാനത്തിലധികം വിദേശീയരെ അനുവദിക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ രോഗമില്ലാത്തവരെ ഇന്ത്യയിലേക്ക് അയയ്ക്കാൻ തയാറാണെന്ന് ഇന്ത്യയിലെ UAE അംബാസിഡർ അഹമ്മദ് അൽബാനി അറിയിച്ചിരുന്നു.
വിസ കാലാവധി കഴിഞ്ഞവർ വിസ പുതുക്കേണ്ടവർ, ജോലി നഷ്ടപ്പെട്ടവർ, ജോലി തേടി വന്നവർ, വിസിറ്റിങ് വിസയിൽ എത്തിയവർ തുടങ്ങിയവരെ നാട്ടിലേക്ക് അയയ്ക്കാൻ പ്രത്യേക വിമാനം അനുവദിക്കണമെന്ന് UAE അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.