നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഇന്ത്യയില്‍ കണ്ടെത്തിയ B1.617.2 കോവിഡ് വകഭേദത്തിനെതിരെ കോവിഷീല്‍ഡ് വാക്‌സിന്‍ 80 ശതമാനം ഫലപ്രദമെന്ന് പഠനം

  ഇന്ത്യയില്‍ കണ്ടെത്തിയ B1.617.2 കോവിഡ് വകഭേദത്തിനെതിരെ കോവിഷീല്‍ഡ് വാക്‌സിന്‍ 80 ശതമാനം ഫലപ്രദമെന്ന് പഠനം

  ഏറ്റവും അധികം വ്യാപന ശേഷിയുള്ള കോവിഡ് വകഭേദമായ ബി.117 എതിരെയും ഓക്‌സ്ഫഡ് വാക്‌സിന്‍ 87 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി

  Covishield

  Covishield

  • Share this:
   ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ B1.617.2 കോവിഡ് വകഭേദത്തിനെതിരെ ഓക്‌സ്ഫഡ്-ആസ്ട്രാസെനക്ക രണ്ടു ഡോസ് വാക്‌സിന്‍ 80 ശതമാനം ഫലപ്രദമാണെന്ന് പഠനം. ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) ഡാറ്റകളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം നടത്തിയത്.

   ഏറ്റവും അധികം വ്യാപന ശേഷിയുള്ള കോവിഡ് വകഭേദമായ ബി.117 എതിരെയും ഓക്‌സ്ഫഡ് വാക്‌സിന്‍ 87 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. ഇംഗ്ലണ്ടിലെ ക്ലന്റ് മേഖലയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്.

   Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 176 മരണം; 28514 പേർക്ക് കോവിഡ്

   ഈ ആഴ്ച പുറത്തുവിട്ട പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്കു പ്രകാരം കഴിഞ്ഞാഴ്ച ബ്രിട്ടണില്‍ 2,111 പേര്‍ക്കാണ് ബി1.617.2 വകഭേദം കണ്ടെത്തിയത്. ഇതുവരെ 3,424 കേസുകളാണ് കണ്ടെത്തിയത്. ബ്രിട്ടണില്‍ ഈ വകഭേദം വലിയ തോതിലാണ് വ്യാപിക്കുന്നത്.

   അതേസമയം രാജ്യത്ത് 2,57,299പേര്‍ക്ക് പുതുതായി കോവിഡ് സ്ഥീകരിച്ചു. 24 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. 4, 194 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെയുള്ള കണക്കുകള്‍ കൂടി വന്നതോടെ ഇതോടെ രാജ്യത്ത് ആകെ കേസുകള്‍ 2.62 കോടി കടന്നു. മരണം മൂന്ന് ലക്ഷവും കടന്നു.

   Also Read-'മൂന്നാം തരംഗത്തിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത കൈവെടിയരുത്'; മുഖ്യമന്ത്രി പിണറായി വിജയന്‍

   തമിഴ്‌നാടിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങള്‍ ചുവടെ,

   തമിഴ്‌നാട്- 36,184
   കര്‍ണാടക- 32,218
   കേരളം- 29,673
   മഹാരാഷ്ട്ര- 29,644
   ആന്ധ്രപ്രദേശ്- 20,937

   പ്രതിദിന കോവിഡ് കണക്കുകളില്‍ 57.77 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രമാണ് 14.06 ശതമാനം കേസുകള്‍.

   രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 15 ദിവസങ്ങളിലായി കേവിഡ് കേസുകള്‍ കുറഞ്ഞെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളിലും കുറവുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.

   അതേസമയം മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ മരണസംഖ്യ കൂടുതലാണെന്ന് മന്ത്രാലയം പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളെ ബാധിച്ചെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിദിനം പതിനായിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}