HOME » NEWS » Corona » COVOVACS CLINICAL TRIALS BEGIN IN INDIA VACCINE WILL BE AVAILABLE BY SEPTEMBER JK

കോവോവാക്‌സ് ക്ലിനിക്കല്‍ ട്രയലുകള്‍ ഇന്ത്യയില്‍ തുടങ്ങി; സെപ്റ്റംബറോടെ വാക്‌സിന്‍ വിപണിയിലെത്തിക്കും

കോവിഡിന്റെ ആഫ്രിക്കന്‍, യുകെ വേരിയന്റുകളില്‍ ഇത് പരീക്ഷിക്കപ്പെട്ടു. കൂടാതെ മൊത്തം ഫലപ്രാപ്തി 89 ശതമാനം ആണ്

News18 Malayalam | news18-malayalam
Updated: March 27, 2021, 5:29 PM IST
കോവോവാക്‌സ് ക്ലിനിക്കല്‍ ട്രയലുകള്‍ ഇന്ത്യയില്‍ തുടങ്ങി; സെപ്റ്റംബറോടെ വാക്‌സിന്‍ വിപണിയിലെത്തിക്കും
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പൂനെവാല അറിയിച്ചു. ഈ വര്‍ഷം സെപ്റ്റംബറോടെ വാക്‌സിന്‍ വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2020 ഓഗസ്റ്റില്‍ അമേരിക്കന്‍ വാക്‌സിന്‍ കമ്പനിയായ നോവവാക്‌സ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ കരാറില്‍ ഏര്‍പ്പെട്ടതായി പ്രഖ്യാപിക്കുന്നത്. ഇത് കുറഞ്ഞതും ഇടത്തരം വരുമാനവുമുള്ള രാജ്യങ്ങളിലേക്കും ഇന്ത്യയിലും എത്തിക്കാനാണ് ശ്രമം.

Also Read- Sachin Tendulkar Covid positive | സച്ചിൻ ടെണ്ടുൽക്കർ കോവിഡ് പോസിറ്റീവ്; ഹോം ക്വറന്റീനിൽ പ്രവേശിച്ചു

'കോവോവാക്‌സ് പരീക്ഷണങ്ങള്‍ ഒടുവില്‍ ഇന്ത്യയില്‍ ആരംഭിക്കുന്നു. നോവോവോക്‌സുമായുള്ള പങ്കാളിത്തത്തിലാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. കോവിഡിന്റെ ആഫ്രിക്കന്‍, യുകെ വേരിയന്റുകളില്‍ ഇത് പരീക്ഷിക്കപ്പെട്ടു. കൂടാതെ മൊത്തം ഫലപ്രാപ്തി 89 ശതമാനം ആണ്. 2021 സെപ്റ്റംബറോടെ വാക്‌സിന്‍ വിപണിയിലെത്തിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്' ട്വിറ്ററില്‍ അദാര്‍ പൂനെവാല പറഞ്ഞു.

ഇന്ത്യയില്‍ നിലവില്‍ രണ്ടു വാക്‌സിനുകള്‍ക്കാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരിക്കുന്നത്. ആസ്ട്രസെനക വാക്‌സിനായ കോവിഷീല്‍ഡിനു ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാകുക. നേരത്തെ ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ആണ് വാക്‌സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്കായിരുന്നു വാക്‌സിന്‍ നല്‍കിയത്.

You May Also Like- Covid 19 | കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ഛത്തീസ്ഗഢിലേക്കും ഛണ്ഡീഗഢിലേക്കും ഉന്നതതല സംഘത്തെ അയച്ച് കേന്ദ്രം

അതേസമയം കോവിഷീല്‍ഡ് വാക്‌സിന്‍ സ്വാകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. കൂടാതെ നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയിരുന്നു.

Also Read 'ഞാന്‍ ക്ഷമ ചോദിക്കുന്നു'; തീപിടിത്തമുണ്ടായ മുംബൈയിലെ കോവിഡ് ആശുപത്രി സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്ത് ആരംഭിക്കുകയാണെന്ന സൂചനകളും നിലനില്‍ക്കുന്നു. അതേസമയം കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ടട്രയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഞായറാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹോളി, രംഗ് പഞ്ചമി തുടങ്ങിയ ആഘോഷങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords- Covid Vaccine, Covid 19, Coronavirus, Novel CoronaVirus, കോവിഡ് 19, കൊറോണവൈറസ്
Published by: Anuraj GR
First published: March 27, 2021, 5:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories