• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് ബാധിത പ്രദേശങ്ങൾ സന്ദർശിച്ച സിപിഎം നേതാവിന് രോഗം സ്ഥിരീകരിച്ചു

Covid 19 | കോവിഡ് ബാധിത പ്രദേശങ്ങൾ സന്ദർശിച്ച സിപിഎം നേതാവിന് രോഗം സ്ഥിരീകരിച്ചു

കൊവിഡ് ബാധിത മേഖലകളില്‍ ഇദ്ദേഹം തുടര്‍ച്ചയായി സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് രോഗം പിടിപെട്ടത്...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊൽക്കത്ത: പശ്ചിമബംഗാളിൽ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ച സിപിഎം നേതാവിന് രോഗം സ്ഥിരീകരിച്ചു. സിലിഗുരി മേയറും എം.എല്‍.എയുമായ അശോക് ഭട്ടാചാര്യയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. 71കാരനായ ഭട്ടാചാര്യ മുന്‍നഗര വികസന മന്ത്രി കൂടിയാണ്.

    അതേസമയം അശോക് ഭട്ടാചാര്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഭട്ടാചാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ സിലിഗുരി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടം മൂന്നുദിവസമായി അടച്ചിട്ടിരിക്കുകയാണ്. സിലിഗുരി നഗരത്തിലെ കൊവിഡ് ബാധിത മേഖലകളില്‍ ഇദ്ദേഹം തുടര്‍ച്ചയായി സന്ദര്‍ശനം നടത്തിയിരുന്നു.
    TRENDING:KSEB Bill: ഉപഭോഗം മനസിലാക്കി ബിൽ തുക കണ്ടുപിടിക്കുന്ന സംവിധാനവുമായി KSEB; പ്രഖ്യാപനം ന്യൂസ് 18 പ്രൈംഡിബേറ്റിൽ [NEWS]ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്‌സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ? [NEWS]Rape in Moving Bus | മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
    ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അശോക് ഭട്ടാചാര്യയുടെ ഫലം നെഗറ്റീവായിരുന്നു. ഡോക്ടര്‍മാരുടെ ഉപദേശത്തെതുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഭട്ടാചാര്യയ്ക്ക് നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്തിയതും കൊവിഡ് സ്ഥിരീകരിച്ചതും.
    Published by:Anuraj GR
    First published: