ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യുറോ അംഗവും മുതിർന്ന നേതാവുമായ മുഹമ്മദ് സലീമിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. കോവിഡ് പരിശോധനയിൽ രോഗബാധിതനാണെന്ന് തെളിഞ്ഞതായും ലക്ഷണമുള്ളതിനാൽ സ്വമേധയാ ആശുപത്രിയിൽ പ്രവേശിച്ചതായും 63 കാരനായ മുഹമ്മദ് സലിം അറിയിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള മുഹമ്മദ് സലിം മുൻ ലോക്സഭാംഗം കൂടിയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനും കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് വീട്ടിൽ ക്വറന്റീനിലാണ് അദ്ദേഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.