'സിപിഎമ്മിന്റെ പൊളിറ്റിക്കൽ ക്വറന്റീൻ അവസാനിച്ചു'; ഇനി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്കെന്ന് അനിൽ അക്കര എംഎൽഎ

മെയ് 9 ന് വാളയാറിൽ പാസില്ലാതെ എത്തിയവരെ സന്ദർശിച്ചതിനാണ് അനിൽ അക്കര എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ക്വറന്റീനിലാക്കിയത്. ഇവരുടെ നിരീക്ഷണ കാലാവധി അവസാനിച്ചു

News18 Malayalam | news18-malayalam
Updated: May 23, 2020, 1:49 PM IST
'സിപിഎമ്മിന്റെ പൊളിറ്റിക്കൽ ക്വറന്റീൻ അവസാനിച്ചു'; ഇനി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്കെന്ന് അനിൽ അക്കര എംഎൽഎ
അനിൽ അക്കര
  • Share this:
സിപിഎം തനിക്കേർപ്പെടുത്തിയ പൊളിറ്റിക്കൽ ക്വറന്റീനിൻ അവസാനിച്ചുവെന്നും ഇനി വീട്ടുതടങ്കലിൽ നിന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് പോവുകയാണെന്നും അനിൽ അക്കര എംഎൽഎ. മെയ് 9 ന് വാളയാറിൽ പാസില്ലാതെ എത്തിയവരെ സന്ദർശിച്ചതിനാണ് അനിൽ അക്കര എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ക്വറന്റീനിലാക്കിയത്. കോവിഡ് രോഗിയുമായി ഇടപഴകിയിരിക്കാം എന്ന നിഗമനത്തിലാണ് അനിൽ അക്കരെ ഉള്‍പ്പെടെയുള്ള കോൺഗ്രസ് ജനപ്രതിനിധികള്‍ക്ക് മെഡിക്കൽ ബോർഡ് ക്വാറന്റീൻ നിർദേശിച്ചത്. ഇവരുടെയെല്ലാം നിരീക്ഷണ കാലാവധി പൂർത്തിയായി.

അന്നേ ദിവസം വാളയാറിൽ ഉണ്ടായിരുന്ന മലപ്പുറം സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് എംപിമാരായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ, എം എൽ എ മാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവർ മെയ് 14 മുതൽ നിരീക്ഷണത്തിലേക്ക് മാറിയത്. സിപിഎം തീരുമാനപ്രകാരമാണ് കോൺഗ്രസ് ജനപ്രതിനിധികളെ മാത്രം ക്വാറന്റീനിലേക്ക് പോകാൻ നിർദേശിച്ചതെന്ന് അനിൽ അക്കര നേരത്തെ പ്രതികരിച്ചിരുന്നു. ഗുരുവായൂരിൽ പ്രവാസികളുമായി ഇടപഴകിയ മന്ത്രി എ സി മൊയ്തീന് ക്വറന്റീൻ വേണ്ടെന്നായിരുന്നു മെഡിക്കൽ ബോർഡ് നിലപാടെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടിയിരുന്നു.മന്ത്രിക്കും ക്വറന്റീൻ നിർദേശിക്കണമെന്ന അനിൽ അക്കരയുടെ പരാതി മെഡിക്കൽ ബോർഡ് കഴി‍ഞ്ഞ ദിവസം തള്ളി. ഇതിൽ രാഷ്ട്രീയമാരോപിച്ച് ടി എൻ പ്രതാപനും അനിൽ അക്കരയും 24 മണിക്കൂർ ഉപവാസ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. അതിനിടെ ജനപ്രതിനിധികൾക്ക് കൊവിഡ് രോഗബാധയില്ലെന്ന് സ്രവ പരിശോധന ഫലം പിന്നീട് പുറത്ത് വന്നു.

TRENDING:Bev Q App | മര്യാദക്ക് ആപ്പ് ഇറക്കിയാൽ നിനക്ക് കൊള്ളാമെന്ന് 'കുടിയന്മാർ'; അധികം നീളില്ലെന്ന് സ്റ്റാർട്ടപ്പ് കമ്പനി [NEWS]സൗഹൃദവും പകയും കൊതിയും നിറഞ്ഞൊരു സസ്പെൻസ് ത്രില്ലർ; നടന്നത് പരിയാരം വനംവകുപ്പ് ഓഫീസിൽ [NEWS]Mohanlal Movie Challenge | മോഹൻലാലിന്റെ ഈ സിനിമകളിൽ എത്രയെണ്ണം നിങ്ങൾ കണ്ടിട്ടുണ്ട്? [PHOTOS]First published: May 23, 2020, 1:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading