നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | നിരോധനാജ്ഞ ലംഘിച്ചും മദ്യം വാങ്ങാൻ ആൾക്കൂട്ടം

  COVID 19 | നിരോധനാജ്ഞ ലംഘിച്ചും മദ്യം വാങ്ങാൻ ആൾക്കൂട്ടം

  വടകര പൊലീസ് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ പിരിഞ്ഞു പോയില്ല.

  Liqour sale

  Liqour sale

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും രാവിലെ മുതൽ കോഴിക്കോട്ടെ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ വലിയ തിരക്കായിരുന്നു. അവശ്യസാധനങ്ങൾ വാങ്ങാനുള്ള കടകളിലും സൂപ്പർ മാർക്കറ്റുകളിലും പോലും അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം.

  എന്നാൽ, മദ്യഷോപ്പുകൾക്ക് മുന്നിൽ ഈ നിർദ്ദേശം ലംഘിക്കപ്പെട്ടു. വടകര എടോടിയിലെ ബിവറേജ് ഔട്ട്‌ലെറ്റിന്
  മുമ്പിൽ രാവിലെ തന്നെ വലിയ  ക്യൂ രൂപപ്പെട്ടിരുന്നു. പത്ത് മണിക്കാണ് ഔട്ട്‌ലെറ്റ് തുറന്നത്. പിന്നീട് സർക്കാർ നിർദ്ദേശം മറികടന്നും ക്യൂ തെറ്റിച്ചും ആളുകൾ കൗണ്ടറിലേക്ക് പ്രവേശിച്ചു.

  You may also like:ഇതാ ഒരു ശുഭവാർത്ത; കൊറോണ ബാധിതരുടെ ചികിത്സക്ക് 69 മരുന്നുകൾ ഫലപ്രദമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ [NEWS]സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ശക്തമാകുന്നു; ഒപി നിർത്തിവെക്കണമെന്ന് IMA [NEWS]സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു; ബിവേറജസുകളിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തും [NEWS]

  വടകര പൊലീസ് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ആളുകൾ പിരിഞ്ഞു പോയില്ല. അഞ്ഞൂറോളം പേർ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ തടിച്ചുകൂടിയപ്പോഴാണ് ലാത്തി വീശിയത്. നിരവധി പേർക്ക് ലാത്തിയടിയേറ്റു. പിന്നീട് എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പൊലീസ് ക്യൂ നിയന്ത്രിക്കുകയായിരുന്നു.

  മാഹിയിൽ ബാറുകൾ അടച്ചതോടെ വലിയ തിരക്കാണ് ബിവറേജ് ഔട്ട്‌ലെറ്റുകൾക്ക് മുമ്പിൽ ഉണ്ടാവുന്നത്. ബിവറേജിന് നിയന്ത്രണം വരുമെന്ന പ്രചാരണവും സാമൂഹ്യമാധ്യങ്ങളിൽ ശക്തമായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളൊക്കെ മിക്കയിടത്തും ലംഘിക്കപ്പെട്ടു.  !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
  Published by:Joys Joy
  First published:
  )}