COVID 19| എറണാകുളത്ത് സ്ഥിതി ഗുരുതരം; ആലുവയിലും സമീപ പ്രദേശങ്ങളിലും അർധരാത്രി മുതൽ കർഫ്യൂ

ആലുവയിൽ നിലവിൽ സമൂഹവ്യാപന ഭീഷണിയില്ല. ഉണ്ടാകാതിരിക്കാനാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി

News18 Malayalam | news18-malayalam
Updated: July 22, 2020, 3:06 PM IST
COVID 19| എറണാകുളത്ത് സ്ഥിതി ഗുരുതരം; ആലുവയിലും സമീപ പ്രദേശങ്ങളിലും അർധരാത്രി മുതൽ കർഫ്യൂ
hotspot in kerala
  • Share this:
എറണാകുളത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ, കീഴ്മാട്, കടുങ്ങല്ലൂർ, എടത്തല, ആലങ്ങാട്, കരുമാലൂർ ചെങ്ങമനാട്, ചൂർണിക്കര എന്നിവിടങ്ങളിൽ ഇന്ന് അർധരാത്രി മുതൽ കർഫ്യു ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു. ആലുവ മേഖലയെ ചെല്ലാനത്തേക്കാൾ ഗൗരവമായി കാണണമെന്നും മന്ത്രി പറഞ്ഞു.

ആലുവയിലും പരിസരപ്രദേശങ്ങളിലും ഗുരുതരമായ സ്ഥിതി എന്നാണ് മെഡിക്കൽ ടീം അറിയിക്കുന്നത്. ആലുവയിൽ നിലവിൽ സമൂഹ വ്യാപന ഭീഷണിയില്ല. സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

TRENDING:Covid 19| KEAM: കൊല്ലം സ്വദേശിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് പരീക്ഷ എഴുതിയ അഞ്ചുപേർക്ക്[PHOTOS]അതിരുകളില്ലാത്ത പ്രണയം! കാമുകിയെ കാണാൻ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പാകിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് അറസ്റ്റിൽ[NEWS]പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ[NEWS]
കർഫ്യു ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അവശ്യ സാധനങ്ങൾക്കുള്ള കടകൾ തുറക്കാം. പോലീസിനെ അറിയിക്കാതെ, കല്യാണ ചടങ്ങുകളും മരണാനന്തര ചടങ്ങുകൾ നടത്തരുത്. രണ്ട് മണിക്ക് ശേഷം മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാം അടച്ചിടും. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

കൊച്ചി നഗരസഭയുടെ നാലാം വാർഡും കണ്ടെയ്‌ൻമെൻറ് സോൺ ആക്കും. വയോജനങ്ങൾ താമസിക്കുന്ന ജില്ലയിലെ സ്ഥാപനങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി. കൊവിഡ് രോ​ഗികൾക്കായി 10000 കിടക്കകൾ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. 3752 കിടക്കകൾ സജ്ജീകരിച്ചതായും മന്ത്രി പറഞ്ഞു.
Published by: user_49
First published: July 22, 2020, 2:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading