Covid 19 | ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ: എന്തൊക്കെ അനുവദനീയമാണ്, ഇളവ് ലഭിക്കുന്നത് ആർക്കൊക്കെ?

ഡൽഹിയിൽ ഏപ്രിൽ 30 വരെ രാത്രി 10 മുതൽ രാവിലെ 5 വരെ ഏഴു മണിക്കൂർ നീണ്ടു നിൽക്കുന്ന രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:

  ന്യൂഡല്‍ഹി: കോവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രത്യേക സാഹചര്യം ചർച്ച ചെയ്യാ൯ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബായ്ജാലും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് വാരാന്ത്യങ്ങളിൽ കർഫ്യൂ പ്രഖ്യാപിക്കാ൯ സർക്കാർ തീരുമാനിച്ചത്.


  രാജ്യത്ത് തന്നെ കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ഡൽഹിയിൽ പൊതു സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


  കർഫ്യൂ സമയത്ത് എന്തെല്ലാം അനുവദനീയമാണ്


  നഗരത്തിലെ മുഴുവ൯ ജിമ്മുകളും, മാളുകളും ഓഡിറ്റോറിയങ്ങളും അടഞ്ഞു കിടക്കും.


  സിനിമാ ഹാളുകളിൽ 30 ശതമാനം സീറ്റുകളിൽ മാത്രമേ ആളുകളെ അനുവദിക്കുകയുള്ളൂ.


  ഹോട്ടലുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാ൯ അനുവദിക്കുകയില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ.


  അത്യാവശ്യ സേവനങ്ങൾക്ക് കർഫ്യൂ പാസുകൾ കൈപ്പറ്റാവുന്നതാണ്. വിവാഹ ചടങ്ങുകൾക്കും മറ്റും കർഫ്യൂ പാസ് ലഭിക്കുന്നതാണ്.


  ഒരു സോണിൽ ഒരു ആഴ്ച്ച ചന്ത മാത്രമം അനുവദിക്കുന്നതാണ്.


  ബുധനാഴ്ച്ച മാത്രം 17,282 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് ഡെൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടിയ കേസ് നിരക്കാണിത്.


  ഏപ്രിൽ 30 വരെ ഡെൽഹിയിൽ രാത്രി കർഫ്യൂ


  ഡൽഹിയിൽ ഏപ്രിൽ 30 വരെ രാത്രി 10 മുതൽ രാവിലെ 5 വരെ ഏഴു മണിക്കൂർ നീണ്ടു നിൽക്കുന്ന രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഗർഭിണികൾ, രോഗികൾ, എയർപോർട്ട്, ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷ൯ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർ എന്നിവരെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടിക്കറ്റുകൾ കാണിക്കേണ്ടി വരും.


   ഡിപ്പോമാറ്റിക് ഉദ്യോഗസ്ഥർ, ഭരണഘടനാ പദവി വഹിക്കുന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും കൃത്യമായ രേഖകൾ കാണിച്ചാൽ പുറത്തിറങ്ങാവുന്നതാണ്.


  കേന്ദ്ര സർക്കാറിന്റെയും സംസ്ഥാന സർക്കാറിന്റെയും നിരവധി ഉദ്യോഗസ്ഥരാണ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്നത്. ആരോഗ്യ വകുപ്പ്, കുടുംബാശ്വാസ സേവനങ്ങൾ, ആഗോഗ്യ സ്ഥാപനങ്ങൾ, പോലീസ്, ജയിൽ, ഹോം ഗ്വാർഡ്, അഗ്നി ശമന സേന തുടങ്ങിയ അടിയന്തര സേവന ഡിപ്പാർട്ട്മെന്റുകളിലായി നിരവധി പേർ പ്രവർത്തിക്കുന്നുണ്ട്. ഇവർക്കും കർഫ്യൂ സമയം ബാധകമാവില്ല.


  ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ, പേ ആന്റ് അക്കൗണ്ട്സ് ഓഫീസ്, വൈദ്യൂതി, ജല വകുപ്പ്, സാനിറ്റൈസേഷ൯ ജീവനക്കാർ, പൊതു ഗതാഗത ജീവനക്കാർ, ദുരന്ത നിവാരണ സേന, എ൯സിസി, എ൯ഐസി, മുനിസിപ്പൽ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, മറ്റു അവശ്യ സേവനങ്ങൾ എന്നിവരെയും കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കൃത്യമായ തിരിച്ചറിയൽ രേഖകൾ കാണിച്ചാൽ മാത്രമേ ഇളവുകൾ ലഭിക്കുകയുള്ളൂ.


  കർഫ്യൂ സമയത്ത് വാക്സിനേഷന് വേണ്ടി പുറത്തിറങ്ങുന്നതവർ www.delhi.gov.in. എന്ന സൈറ്റിൽ നിന്ന് ഇ-പാസ് ഡൗണ്ലോഡ് ചെയ്ത് കോപ്പി സൂക്ഷിക്കേണ്ടതാണ്.


  Tags: Delhi weekend curfew, delhi night curfew, covid cases in delhi, delhi curfew pass, delhi covid figures, kejriwal, ഡെൽഹി വാരാന്ത കർഫ്യൂ, അരവിന്ദ് കെജ്രിവാൾ, ഇ-പാസ്, കർഫ്യൂ പാസ്

  Published by:Jayesh Krishnan
  First published:
  )}