HOME » NEWS » Corona » DATA SAYS WE ARE NOT PREPARED FOR 18 PLUS VACCINATION FROM MAY 1

Covid 19 Vaccination | പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ വേണ്ടത്ര തയ്യാറെടുപ്പില്ലാതെയെന്ന് റിപ്പോർട്ട്

മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള ജനസംഖ്യയ്ക്ക് വാക്സിനേഷൻ ആരംഭിക്കാൻ കഴിയില്ലെന്ന് പറഞ്ഞു കൂടുതൽ കൂടുതൽ സംസ്ഥാനങ്ങൾ മുന്നോട്ട് വരുന്നു

News18 Malayalam | news18-malayalam
Updated: May 1, 2021, 5:20 PM IST
Covid 19 Vaccination | പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ വേണ്ടത്ര തയ്യാറെടുപ്പില്ലാതെയെന്ന് റിപ്പോർട്ട്
പ്രതീകാത്മക ചിത്രം
  • Share this:
സന്തോഷ് ചൗബേ

വാക്സിൻ ക്ഷാമം കണക്കിലെടുത്ത് എല്ലാ മുതിർന്നവർക്കും വാക്സിനേഷൻ നൽകാനുള്ള ശ്രമം പല സംസ്ഥാനങ്ങളും മാറ്റിവയ്ക്കുന്നു. കഴിഞ്ഞ മാസം രാജ്യം ഒമ്പത് കോടി ആളുകൾക്ക് വാക്സിനേഷൻ നൽകി. ഈ മാസം, ടാർഗെറ്റ് പോപ്പുലേഷൻ ബേസ് ഏതാണ്ട് മൂന്നിരട്ടിയായി വർദ്ധിച്ചുവെങ്കിലും കഴിഞ്ഞ മാസം നടത്തിയ വാക്സിനേഷന്റെ നിലയിലേക്ക് എത്താനായിട്ടില്ല.

മെയ് ഒന്നുമുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2.12 കോടി വാക്‌സിനുകൾ ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇപ്പോൾ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വാങ്ങാൻ കഴിയുന്നതുപോലെ, അവയ്ക്ക് ഓർഡറുകൾ നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഉൽപ്പാദന ശേഷി പ്രതിമാസം 7.5 കോടി ഡോസായി പരിമിതപ്പെടുത്തിയിരിക്കുന്നത് ഒരു പ്രശ്നമാണ്, ഇതിൽ ഭൂരിഭാഗവും കേന്ദ്ര സർക്കാർ ബുക്ക് ചെയ്തിട്ടുണ്ട്. ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള കോവാക്സ് സംരംഭത്തിനുവേണ്ടി കൂടിയാണിത്.

ഫലം: ഇന്ത്യയിലെ പ്രതിരോധ കുത്തിവയ്പ്പിന്‍റെ ഭാവി അനിശ്ചിതത്വത്തിൽ

മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള ജനസംഖ്യയ്ക്ക് വാക്സിനേഷൻ ആരംഭിക്കാൻ കഴിയില്ലെന്ന് പറഞ്ഞു കൂടുതൽ കൂടുതൽ സംസ്ഥാനങ്ങൾ മുന്നോട്ട് വരുന്നു, വാക്സിൻ ക്ഷാമം മൂലമാണ് രാജ്യത്തെ എല്ലാ മുതിർന്ന ജനങ്ങൾക്കും വാക്സിനേഷൻ നൽകാൻ ഉദ്ദേശിക്കുന്ന അടുത്ത ഘട്ട വാക്സിനേഷൻ അനിശ്ചിതത്വത്തിലായത്. ബിജെപിയും പ്രതിപക്ഷവും ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഇതാണ് അവസ്ഥ.

ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ 10 ജില്ലകളിലെ 18+ ജനങ്ങൾക്ക് ഭാഗിക കുത്തിവയ്പ്പ് മാത്രമാണ് ആരംഭിച്ചത്. ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ കർണാടകയിൽ 18 മുതൽ 44 വയസ് വരെയുള്ളവരോട് കുറച്ച് ദിവസം കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടു. വാക്സിൻ വിതരണം അപര്യാപ്തമാണെന്നും മെയ് 1 മുതൽ 18 വയസ്സിന് മുകളിൽ കുത്തിവയ്പ്പ് ആരംഭിക്കാൻ കഴിയില്ലെന്നും തമിഴ്‌നാടും വ്യക്തമാക്കിയിട്ടുണ്ട്.



മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, പഞ്ചാബ്, കേരളം, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ഈ നിലപാടിലാണ്. എല്ലാവരും വാക്സിൻ ക്ഷാമം ഉന്നയിക്കുന്നു. ഗുജറാത്തിലെ പോലെ ഉത്തർപ്രദേശും ഏഴ് ജില്ലകളിലായി 18+ ആളുകൾക്ക് ഭാഗിക വാക്സിനേഷൻ ആണ് ആരംഭിച്ചത്. ഗോവ കൂടുതൽ ഡോസുകൾക്കായി കാത്തിരിക്കുമ്പോൾ മെയ് രണ്ടാം വാരം വരെ കാത്തിരിക്കണമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി.

Also Read- Covid Vaccine | സ്പൂട്‌നിക് V വാക്‌സിന്റെ 1,50,000 ഡോസുകള്‍ ഇന്ന് ഇന്ത്യയിലെത്തും

കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ ടോക്കൺ വാക്സിനേഷൻ മാത്രമേ നടക്കുന്നുള്ളു. അതേസമയം, അതിവേഗം രോഗ വ്യാപന വർദ്ധനവിന് സാക്ഷ്യം വഹിക്കുന്ന ഡൽഹി പരിമിതമായി മാത്രമാണ് വാക്സിനേഷൻ ചെയ്യുകയുള്ളു. പഞ്ചാബും പശ്ചിമ ബംഗാളും 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനുകൾ ഇല്ലെന്ന് പറയുന്നു, അതേസമയം 18+ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ, വാക്സിൻ ലഭ്യതയ്ക്ക് വിധേയമായിട്ട് ആയിരിക്കുമെന്ന് കേരളം പറയുന്നു.

അതിനാൽ, രാജ്യത്ത് അതിവേഗം കോവിഡ് കുതിച്ചുയരുന്നത് കണ്ട് എല്ലാ മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തത് ഉചിതമായോ എന്ന ചോദ്യമാണ് ഉയരുന്നത്. വാക്സിനേഷൻ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തിലെ അവസാന ദിവസമായ ഏപ്രിൽ 30 ന് രാജ്യത്ത് 27 ലക്ഷം ആളുകൾക്ക് മാത്രമേ കുത്തിവയ്പ് നൽകാൻ കഴിഞ്ഞുള്ളു, കഴിഞ്ഞ മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇത് ശരാശരി45 ലക്ഷമായിരുന്നു.

അനുബന്ധ ഡാറ്റകളുടെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ, ശനിയാഴ്ച ആരംഭിച്ച ഡ്രൈവിനെ പിന്തുണയ്ക്കുന്നതിന് ആവശ്യമായത്ര വാക്സിനുകൾ ഇപ്പോൾ ഇന്ത്യയിലില്ലെന്ന് തോന്നുന്നു. കോവിഡ് വാക്സിനേഷൻ ഒരു പ്രത്യേക പ്രായത്തിലുള്ള പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത രണ്ടാം ഘട്ടം മുതൽ ആളുകളുടെ എണ്ണത്തിന് ആനുപാതികമായ വാക്സിൻ ലഭ്യത ഇല്ല.

മുകളിലുള്ള പട്ടിക പ്രകാരം, ഇന്ത്യയ്ക്ക് മുഴുവൻ ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ സുഖപ്രദമായ ഒരു അവസ്ഥ ഉണ്ടായിരുന്നില്ല. വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ, പൊതുജനങ്ങൾക്കായി ഡ്രൈവ് തുറന്നപ്പോൾ, ഒരു വാക്സിൻ ഡോസിന് ആറ് അവകാശവാദികളുണ്ടായിരുന്നു.

ഒരു വാക്സിൻ ഡോസിന് നാല് അവകാശികളുള്ളപ്പോൾ രണ്ടാം ഘട്ടത്തിൽ ഇത് അൽപ്പം കുറഞ്ഞു, പക്ഷേ യഥാർത്ഥ പ്രശ്നം രണ്ടാം ഘട്ടത്തിന്റെ രണ്ടാമത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ കേസുകൾ അതിവേഗം വർദ്ധിക്കാൻ തുടങ്ങിയപ്പോൾ മാത്രമാണ്. മാർച്ച് 15 ന് 24,492 കേസുകളായി കുറവുണ്ടായെങ്കിലും അതിനുശേഷം ഓരോ ദിവസവും കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ ഒന്നിന്, 45+ ജനസംഖ്യയിൽ ഇന്ത്യ വാക്സിനേഷൻ ഡ്രൈവ് തുടങ്ങിയപ്പോൾ, രാജ്യത്ത് 81,000 കേസുകൾ ഉണ്ടായിരുന്നു. മൂന്നാം ഘട്ടത്തിൽ ഓരോ ദിവസം കഴിയുന്തോറും സ്ഥിതി വഷളായി. മാസാവസാനത്തോടെ ഇന്ത്യ 4,01,993 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഒരു ദിവസം 4 ലക്ഷം കേസുകൾ കടക്കുന്ന ലോകത്തെ ആദ്യ രാജ്യമായി നമ്മൾ മാറി.

രോഗവ്യാപന തോത് കൂടിയത് 18 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയായ എല്ലാ ജനവിഭാഗങ്ങൾക്കും വാക്സിനേഷൻ ഡ്രൈവുകൾ തുറക്കാൻ രാജ്യത്തെ നിർബന്ധിതരാക്കിയിട്ടുണ്ട്, എന്നാൽ ഉദ്ദേശിച്ച ജനസംഖ്യ വിഭാഗത്തിൽ വേഗത്തിൽ കുത്തിവയ്പ്പ് നടത്താൻ ആവശ്യമായ കോവിഡ് വാക്‌സിനുകൾ നമ്മൾ സമയത്ത് തയ്യാറാക്കാത്തത് പ്രശ്നമായി മാറുന്നു.

കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യാൻ പോകുന്ന 212 കോടി ഡോസുകൾ ആണ്. എന്നാൽ നിലവിലെ ഈ സ്റ്റോക്ക് ഏഴു ദിവസം പോലും നീണ്ടുനിൽക്കില്ല, കാരണം ഇന്ത്യ ഏപ്രിൽ മാസത്തിൽ ശരാശരി 30 ലക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകി, പ്രത്യേകിച്ചും സംസ്ഥാനങ്ങൾക്ക് ഉറപ്പില്ലാത്തപ്പോൾ വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വിതരണം ചെയ്യുമ്പോൾ. മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ ചില സംസ്ഥാനങ്ങൾ വാക്സിൻ സ്റ്റോക്ക് സുരക്ഷിതമാക്കാൻ ആഗോള ടെൻഡറുകൾ വിളിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്.
Published by: Anuraj GR
First published: May 1, 2021, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories