Covid 19 | രാജ്യത്ത് 28761 പുതിയ കോവിഡ് ബാധിതർ; പ്രതിദിന വർധനയിൽ അമേരിക്കയെയും മറികടന്ന് ഇന്ത്യ

130 കോടി ജസംഖ്യയുള്ള ഇന്ത്യ, കോവിഡ് പട്ടികയിൽ ലോകത്ത് മൂന്നാമതാണ്. യുഎസിനും ബ്രസീലിനും പിന്നിലാണ് ഇന്ത്യ ഇപ്പോൾ.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച 78,761 പേർക്ക്. ഇത് ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ്. ഇക്കാര്യത്തിൽ അമേരിക്കയെയും ഇന്ത്യ മറികടന്നു. ജൂലൈ 17 ന് അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത 77,638 പ്രതിദിന കോവിഡ് കേസുകളെന്ന റെക്കോർഡാണ് ഇപ്പോൾ ഇന്ത്യ മറികടന്നത്. 130 കോടി ജസംഖ്യയുള്ള ഇന്ത്യ, കോവിഡ് പട്ടികയിൽ ലോകത്ത് മൂന്നാമതാണ്. യുഎസിനും ബ്രസീലിനും പിന്നിലാണ് ഇന്ത്യ ഇപ്പോൾ.

    രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്ന് ഒരാഴ്ചയ്ക്കുള്ളിൽ 35 ലക്ഷമായി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഞായറാഴ്ച രോഗമുക്തി നേടിയവരുടെ എണ്ണം 27,13,933 ആയി ഉയർന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 35,42,733 ആയി ഉയർന്നു. മരണസംഖ്യ 63,498 ആയി. രാജ്യത്ത് രോഗമുക്തി നിരക്ക് 76.61 ശതമാനമായും കോവിഡ് -19 കേസ് മരണനിരക്ക് 1.79 ശതമാനമായും കുറഞ്ഞു.

    രാജ്യത്ത് ഇപ്പോൾ 7,65,302 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ത്യയുടെ കോവിഡ് -19 കേസുകൾ 16 ദിവസത്തിനുള്ളിൽ 20 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായും 21 ദിവസത്തിനുള്ളിൽ 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായും ഉയർന്നു. രാജ്യത്ത് കോവിഡ്-19 കേസുകൾ ഒരു ലക്ഷത്തിലെത്താൻ 110 ദിവസമെടുത്തെങ്കിൽ പിന്നീടുള്ള 59 ദിവസത്തിനുള്ളിൽ 10 ലക്ഷം കടന്നു.

    ഓഗസ്റ്റ് 7 ന് രാജ്യത്തെ കോവിഡ് -19 കേസുകൾ 20 ലക്ഷവും ഓഗസ്റ്റ് 23 ന് 30 ലക്ഷവും പിന്നിട്ടിരുന്നു. ഐസിഎംആർ റിപ്പോർട്ട് അനുസരിച്ച് ഓഗസ്റ്റ് 29 വരെ മൊത്തം 4,14,61,636 സാമ്പിളുകൾ പരിശോധിച്ചു. ശനിയാഴ്ച മാത്രം 10,55,027 സാമ്പിളുകൾ പരിശോധിച്ചു.
    You may also like:Suresh Raina| 'കുഞ്ഞുങ്ങളെക്കാൾ വലുതായി ഒന്നുമില്ല'; ഐപിഎൽ ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി സുരേഷ് റെയ്ന [NEWS]Life Mission | 'മിനിട്സ് നശിപ്പിക്കാൻ ഗൂഡാലോചന; മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കണം': അനിൽ അക്കര [NEWS] കണ്ണൂരിൽ രണ്ട് മക്കളുമൊത്ത് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇളയമകൾ മരിച്ചു [NEWS]
    948 പുതിയ മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ മഹാരാഷ്ട്ര 328, കർണാടക 115, തമിഴ്നാട് 87, ആന്ധ്രാപ്രദേശ് 62, ഉത്തർപ്രദേശ് 53, പഞ്ചാബ് 41, മധ്യപ്രദേശ് 16, ജാർഖണ്ഡ് 15. ഡൽഹി 22, ഒഡീഷ 14, ഗുജറാത്ത് രാജസ്ഥാൻ 13 വീതം, പുതുച്ചേരി 12, ഛത്തീസ്ഗഢ് ഉത്തരാഖണ്ഡ് 11 വീതവുമാണ്. തെലങ്കാന പത്ത്, ഹരിയാന ഒൻപത്, ജമ്മു കശ്മീർ ഏഴ്, കേരളം ആറ്, ലഡാക്ക്, ത്രിപുര എന്നിവിടങ്ങളിൽ നാല് വീതം, അസം, ഗോവ, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് രണ്ട് വീതവും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിമാചൽ പ്രദേശ്, മണിപ്പൂർ ഓരോ മരണവും റിപ്പോർട്ട് ചെയ്തു.
    Published by:Anuraj GR
    First published:
    )}