കോഴിക്കോട് തൂങ്ങിമരിച്ചയാൾക്ക് COVID 19; ഇൻക്വസ്റ്റ് നടത്തിയ സിഐ ഉൾപ്പെടെയുള്ള പൊലീസുകാർ നിരീക്ഷണത്തിൽ

എവിടെ നിന്നാണ് മരിച്ചയാള്‍ക്ക് കോവിഡ് പിടിപെട്ടത് എന്നത് വ്യക്തമല്ല.

News18 Malayalam | news18-malayalam
Updated: June 29, 2020, 3:25 PM IST
കോഴിക്കോട് തൂങ്ങിമരിച്ചയാൾക്ക് COVID 19; ഇൻക്വസ്റ്റ് നടത്തിയ സിഐ ഉൾപ്പെടെയുള്ള പൊലീസുകാർ നിരീക്ഷണത്തിൽ
എവിടെ നിന്നാണ് മരിച്ചയാള്‍ക്ക് കോവിഡ് പിടിപെട്ടത് എന്നത് വ്യക്തമല്ല.
  • Share this:
കോഴിക്കോട്:  രണ്ട് ദിവസം മുമ്പ് വീട്ടില്‍ തൂങ്ങിമരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വെള്ളയില്‍ പോലീസ് സ്‌റ്റേഷനിലെ ഏഴ് പോലീസുകാര്‍ നീരീക്ഷണത്തില്‍. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ സി.ഐ അടക്കമുള്ള ഏഴ് പേരാണ് നിരീക്ഷണത്തില്‍ പോയത്.

27-ന് ഉച്ചയ്ക്ക് ആയിരുന്നു വെള്ളയില്‍ കുന്നുമ്മലില്‍ കൃഷ്ണൻ(68) എന്നയാള്‍ കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് തൂങ്ങിമരിച്ചത്. പി.ടി ഉഷ റോഡിലെ ഒരു ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

You may also like:ആട് കുഴിയിൽ വീണു; രക്ഷിക്കാൻ തലകീഴായി കുഴിയിലേക്ക്; പിന്നെ സംഭവിച്ചത്; Viral Video പങ്കുവെച്ച് അസം ADGP [NEWS]Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം [PHOTO] #BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]
പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പ് കോവിഡ് പരിശോധനയും നടത്തിയിരുന്നു. ഇയാളുടെ ഫലം ഇന്ന് വന്നതോടെയാണ് പോസിറ്റാവായതും പോലീസുകാരോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടതും.

എവിടെ നിന്നാണ് മരിച്ചയാള്‍ക്ക് കോവിഡ് പിടിപെട്ടത് എന്നത് വ്യക്തമല്ല. ഇയാള്‍ ജോലി ചെയ്ത സ്ഥലത്ത് ചെന്നൈയില്‍ നിന്നും  മറ്റും  ചിലര്‍ എത്തിയുട്ടുണ്ടായിരുന്നു. ഇവിടെ നിന്നാവാം രോഗം പിടിപെട്ടത് എന്നാണ് കരുതപ്പെടുന്നത്.  പൊതുജനങ്ങളെ അകത്തേക്ക് കയറ്റുന്നില്ല.
First published: June 29, 2020, 3:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading