HOME » NEWS » Corona » DELHI GOVERNMENT HAS RAISED AN ALARM THAT IT DOES 1 NOT HAVE VACCINES

Covid Vaccine | 'ഡല്‍ഹിയില്‍ വാക്‌സിനുകള്‍ ഇല്ല'; ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍

അതേസമയം മെയ് ഒന്നിന് ആരംഭിക്കാനിരിക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു

News18 Malayalam | news18-malayalam
Updated: April 29, 2021, 5:03 PM IST
Covid Vaccine | 'ഡല്‍ഹിയില്‍ വാക്‌സിനുകള്‍ ഇല്ല'; ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍
covid vaccine
  • Share this:
ന്യൂഡല്‍ഹി: മെയ് ഒന്നിന് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കെ ഡല്‍ഹിയില്‍ ആവശ്യമായ വാക്‌സിനുകള്‍ ഇല്ലെന്ന് അറിയിച്ചുകൊണ്ട് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ രംഗത്തെത്തി. 'ഞങ്ങള്‍ക്ക് ഇപ്പോള്‍ വാക്‌സിനുകള്‍ ഇല്ല. വാക്‌സിനുകള്‍ സംബന്ധിച്ച് ഞങ്ങള്‍ കമ്പനിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതു എത്തുമ്പോള്‍ ഞങ്ങള്‍ അറിയിക്കുന്നതായിരിക്കും'ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം മെയ് ഒന്നിന് ആരംഭിക്കാനിരിക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. 18 വയസിനു മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിനുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വാക്‌സിന്‍ നിര്‍മ്മാതക്കളില്‍ നിന്ന് 1.34 കോടി വാക്‌സിന്‍ ഡോസുകള്‍ വാങ്ങുന്നതിനായി അനുമതി നല്‍കിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചിരുന്നു.

Also Read- Covid 19 | പ്രധാനമന്ത്രി കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി; കോവിഡ് പ്രതിരോധത്തില്‍ സൈന്യം സ്വീകരിക്കുന്ന നടപടികള്‍ അവലോകനം ചെയ്തു

അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്നു ദിവസമായി കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ദിവസത്തെ ശരാശരിയെക്കാള്‍ താഴെയാണെന്നും വരും ദിവസങ്ങളില്‍ ഇനിയും കുറയുമെന്നും ജെയിന്‍ പറഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മൂലം കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,986 പുതിയ കോവിഡ് കേസുകളും 368 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സജീവ കേസുകളുടെ എണ്ണം 99,752 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 81,829 ടെസ്റ്റുകള്‍ നടത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 31.76 ശതമാനമാണ്.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3,79,257 പേര്‍ക്കാണ്. 3,645 പേര്‍ ഇന്നെ മരിച്ചതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

Also Read-Covid Vaccination | സംസ്ഥാനത്ത് വാക്‌സിനേഷന് പുതിയ മാര്‍ഗനിര്‍ദേശം; സ്വകാര്യ ആശുപത്രികള്‍ നിര്‍മ്മാതക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങണം 

നിലവില്‍ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 30 ലക്ഷമാണ്. രാജ്യത്തെ മൊത്തം മരണനിരക്കും രണ്ട് ലക്ഷം കടന്നു. 2,04,832 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകത്ത് കോവിഡ് ബാധിച്ച് രണ്ട് ലക്ഷത്തിന് മേല്‍ മരിക്കുന്ന രാജ്യങ്ങില്‍ ഇന്ത്യ നാലാമതായി. യുഎസ്, ബ്രസീല്‍, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് മരണസംഖ്യ 2 ലക്ഷത്തിന് മുകളിലുള്ളത്.

അതേസമയം, രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 15 കോടി കടന്നു. 15,00,20,648 പേരാണ് ഇതുവരെ വാക്സിന്‍ എടുത്തത്. 1,50,86,878 പേര്‍ ഇതുവരെ രോഗമുക്തിയും നേടി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 985 പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇന്നലെ മാത്രം 63,309 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്. കര്‍ണാടകയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 39,047 കേസുകളാണ്‌.
Published by: Jayesh Krishnan
First published: April 29, 2021, 4:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories