Covid 19 | കോവിഡ് വ്യാപനം; ഡല്‍ഹിയില്‍ കൂടുതല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കോവിഡ് കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കോവിഡ് അവലോകന യോഗം ചേര്‍ന്ന് സ്ഥിതികള്‍ വിശദീകരിച്ചു

അരവിന്ദ് കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍

  • Share this:
    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കോവിഡ് അവലോകന യോഗം ചേര്‍ന്ന് സ്ഥിതികള്‍ വിശദീകരിച്ചു. യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കൂടുതല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ കോവിഡ് സെന്ററുകളാക്കി മാറ്റാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനമെടുത്തു.

    സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി കിടക്കകള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചതായി കെജ്‌രിവാള്‍ യോഗത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചു. ജനങ്ങള്‍ സഹകരിക്കണമെന്നും അര്‍ഹതയുള്ളവര്‍ വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആശുപത്രികളില്‍ അയ്യായിരത്തോളം കിടക്കകള്‍ അനുവദിച്ചതായി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചു.

    Also Read- റഷ്യന്‍ വാക്‌സിന്‍ സ്പൂട്‌നിക് V അടിയന്തര ഉപയോഗത്തിന് ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി

    'കഴിഞ്ഞാഴ്ച ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി അയ്യായിരം കിടക്കകള്‍ അനുവദിച്ചു. നിലവില്‍ ഡല്‍ഹിയില്‍ കോവിഡ് രോഗകള്‍ക്കായി 5,525 കിടക്കകള്‍ അനുവദിച്ചിട്ടുണ്ട്'അദ്ദേഹം പറഞ്ഞു. അതേസമയം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഡല്‍ഹിയില്‍ 11,000ത്തോളം കോവിഡ് കേസുകള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

    ഡല്‍ഹിയിലെ കോവിഡ് സ്ഥിതിഗതികള്‍ വളരെ ഗൗരവമുള്ളതാണെന്നും അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോഴുള്ള കോവിഡ് തരംഗം മുന്‍പുള്ളതിനേക്കാള്‍ അപകടകരമാണെന്നും സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ആശുപത്രികളില്‍ രോഗികള്‍ക്ക് കിടക്കകള്‍ ലഭിക്കാതെ വരുന്നതോ തിരക്ക് ഉണ്ടാകുന്ന സാഹചര്യമോ സംഭവിച്ചാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങള്‍ക്ക് നിങ്ങളുടെ സഹകരണം ആവശ്യമാണ്. നിങ്ങളുടെ സഹകരണം ലഭിക്കുകയും ആശുപത്രികളിലെ സ്ഥിതി നിയന്ത്രണത്തിലാവുകയും ചെയ്താല്‍ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല. പക്ഷേ കോവിഡ് രോഗകള്‍ക്ക് ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമല്ലാതാവുകയും ലഭ്യത കുറയുകയും ചെയ്താല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരും'കെജ്‌രിവാള്‍ പറഞ്ഞു.

    ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ആന്റിബോഡികളുടെ വ്യതിയാനം നിര്‍ണ്ണയിക്കനായി ആറാം റൗണ്ട് സീറോളജിക്കല്‍ നിരീക്ഷണത്തിനായി ഡല്‍ഹി സര്‍ക്കാര്‍ ഇന്നു മുതല്‍ രക്ത സാമ്പിളുകള്‍ ശേഖരിക്കാന്‍ തുടങ്ങി. ജനുവരി 11 നും 21 നും ഇടയില്‍ ശേഖരിച്ച സാമ്പിളുകളില്‍ ഡല്‍ഹിയിലെ 56 ശതമാനം ആളുകള്‍ക്കും വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു.

    അതേസമയം രാജ്യത്ത് റഷ്യന്‍ വാക്‌സിനായ സ്പൂട്‌നിക് V അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി അനുമതി നല്‍കി. രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്. ഹൈദരാബാദ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റഡ്ഡീസ് ലബോറട്ടറീസാണ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രതിമാസം 850 മില്യണ്‍ ഡോസ് ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. രാജ്യത്ത് നിലവില്‍ കോവിഷീല്‍ഡും കോവാക്‌സിനുമാണ് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

    സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് അനുമതി നല്‍കുമെന്ന വാര്‍ത്തകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ പത്തു ദിവസത്തിനുള്ളില്‍ തീരുമാനമമുണ്ടാകുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ രാജ്യത്ത് ഒക്ടബറോടെ അഞ്ചു വാക്‌സിനുകള്‍കൂടി അുമതി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
    Published by:Jayesh Krishnan
    First published:
    )}