ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രതിരോധ കുത്തിവയ്പ് ശരാശിയെക്കുറിച്ചുള്ള കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്. പ്രതിരോധ കുത്തിവയ്പ് ശരാശരി കുറയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡല്‍ഹിയിലെ വാക്സിന് കുത്തിവയ്പ് ശരാശരി ദേശീയ ശരാശരിയെക്കാള്‍ കുറവായിരുന്നുവെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് പറഞ്ഞിരുന്നത്.
'കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിരോധ കുത്തിവയ്പുകള്‍ 30 ശതമാനം മുതല്‍ 40 ശതമാനം കുറവാണ്. അതിനാലാണ് ഡല്‍ഹിയിലെ ശരാശരി കുറഞ്ഞത്'എന്നതായിരുന്നു ജെയിന്റെ മറുപടി. ആരോഗ്യതൊഴിലാളികള് ഉള്‍പ്പെടെയുള്ള വാക്സിന് ലഭിക്കുന്നതിന് യോഗ്യരായ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കണമെന്നാവശ്യപപെട്ട് മഹാരാഷ്ട്ര, ഡല്ഡഹി, പഞ്ചാബ് സര്‍ക്കാരുകള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
Also Read-
പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു; വാക്സിനേഷന്റെ പ്രാധാന്യം ആവർത്തിച്ച് പ്രധാനമന്ത്രി
അതേസമയം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഒഴികെയുള്ള എല്ലാ മുതിര്‍ന്നവര്‍ക്കും വാക്സിന് നല്‍കണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സര്‍ക്കാരിന്റെ ആവശ്യത്തില്‍ മാറ്റം വരുത്തി. 18 വയസ് കഴിഞ്ഞ എല്ലാവര്ക്കും വാക്സിന് നല്‍കണമെന്നായിരുന്നു ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സംസ്ഥാനങ്ങള്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് വാക്സിന് ലഭിച്ചുവെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് പറഞ്ഞു.
എന്നാല്‍ മഹാരാഷ്ട്രയില്‍ വാക്സിന് ക്ഷാമം നേരിടുന്നുണ്ടെന്നും വാക്സിനുകളുെട അഭാവം മൂലം നിരവധി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയാണെന്നും പറഞ്ഞുകൊണ്ട് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം പടര്‍ന്നുപിടിക്കുന്ന മോശം അവസ്ഥയാമെന്നും 14 ലക്ഷം ഡോസ് വാക്സിന് മാത്രമാണ് അവശേഷിക്കുന്നതെന്നും മൂന്ന് ദിവസത്തിനുള്ളില്‍ ഇത് തീരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'ഞങ്ങള്‍ക്ക് ആഴ്ചയില്‍ 40 ലക്ഷം വാക്സിന് ഡോസ് ആവശ്യമാണ്. ഓരോ ദിവും ആറു ലക്ഷം ഡോസുകള്‍ നല്‍കണം. ഞങ്ങള്‍ക്ക് ലഭിക്കുന്ന വാക്സിന് പുര്യാപ്തമല്ല. 20-40 വയ്സ് പ്രായമുള്ളവര്‍ക്ക് മുന്‍ഗണന നല്കി വാക്സിനേഷന് നല്‍കുന്നത് കേന്ദ്രം ഉറപ്പു വരുത്തണം'അദ്ദേഹം പറഞ്ഞു.
എന്നാല്‍ യോഗ്യതയുള്ളവര്‍ക്ക് വാക്സിന് ലഭ്യമാനക്കാതെ എല്ലാവര്ക്കും വാക്സിന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ പരിഭ്രാന്തി പരത്തുകയാണെന്ന് തങ്ങളുടെ പരാജയങ്ങള്‍ മറച്ചുവെക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഹര്‍ഷ വര്ധന് ആരോപിച്ചു. നിലവില്‍ രാജ്യത്ത് മൂന്നാ ഘട്ട വാക്സിനേഷന് പ്രക്രിയയാണ് നടക്കുന്നത്. 45 വയസിന് മുകളില്‍ പ്രായമായവര്‍ക്കാണ് വാക്സിന് ലഭിക്കുക. വാക്സിനേഷന് ക്ഷാമം സംബന്ധിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും മഹാരാഷ്ട്ര, ഛത്തീസ്ഗഢ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധന, നിയന്ത്രണങ്ങള്‍, വാക്സിനേഷന് ഡ്രൈവ് എന്നിവ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഹര്‍ഷ വര്ധന് പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.