HOME » NEWS » Corona » DELHI LAUNCHES AUTO AMBULANCES TO HELP COVID PATIENTS GH

കോവിഡ് രോഗികൾക്ക് സഹായവുമായി ഓട്ടോ ആംബുലൻസുകൾ നിരത്തിലിറക്കി ഡൽഹി

നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരും രക്തത്തിലെ ഓക്സിജൻ പൂരിതനില 85 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ ഉള്ളവരുമായ രോഗികളെ അടുത്തുള്ള ആശുപത്രികളിലെത്തിക്കുക എന്നതാണ് ഈ പ്രത്യേകതരം സർവീസിലൂടെ ലക്ഷ്യമിടുന്നത്.

News18 Malayalam | news18-malayalam
Updated: May 7, 2021, 8:49 PM IST
കോവിഡ് രോഗികൾക്ക് സഹായവുമായി ഓട്ടോ ആംബുലൻസുകൾ നിരത്തിലിറക്കി ഡൽഹി
auto ambulance
  • Share this:
ഡൽഹിയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയും ആരോഗ്യസംവിധാനങ്ങൾ സമ്മർദ്ദത്തിലാവുകയും ചെയ്യുമ്പോൾ ഈ പ്രതിസന്ധി നിയന്ത്രണാതീതമാകുന്നു എന്ന സൂചനകളാണ് നമുക്ക് ലഭിക്കുന്നത്. കോവിഡിന്റെ പുതിയ തരംഗം രാജ്യത്തിൻറെ തലസ്ഥാനത്തെ അതിരൂക്ഷമായിബാധിച്ചപ്പോൾ ഓക്സിജൻ ക്ഷാമത്തെതുടർന്ന് സഹായം അഭ്യർത്ഥിച്ചുകൊണ്ട് ആശുപത്രികളിൽ നിന്നുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.

കൊറോണ വൈറസിനോടുള്ള ഈ പോരാട്ടത്തിൽ രോഗികളെ സഹായിക്കുന്നതിനായി ഡൽഹിയിൽ ഇപ്പോൾ ഓട്ടോ ആംബുലൻസുകൾ സേവനം നടത്തുകയാണ്. നേരിയ രോഗലക്ഷണങ്ങളുള്ള രോഗികൾക്ക് ആശുപത്രിയിലെത്താൻ ഈ ഓട്ടോ ആംബുലൻസുകളുടെ സഹായം തേടാവുന്നതാണ്. ആംബുലൻസായി രൂപമാറ്റംവരുത്തിയ 10 മുച്ചക്ര വാഹനങ്ങളാണ് നിലവിൽ ഡൽഹിയിൽ സർവീസ് നടത്തുന്നത്.

Also Read- Lockdown | കര്‍ണാടകയില്‍ 14 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ടി വൈ സി ഐ എ ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട്നടപ്പാക്കുന്ന ഈ സംരംഭത്തിന് ആം ആദ്മിപാർട്ടിയുടെ എം പി സഞ്ജയ് സിങ് ചൊവ്വാഴ്ച തുടക്കം കുറിച്ചു. ആംബുലൻസാക്കി മാറ്റിയ ഈ ഓട്ടോറിക്ഷകളിൽ ഓക്സിജൻ സിലിണ്ടറുകളും സാനിറ്റൈസറുകളും ലഭ്യമാണ്. കൃത്യമായ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ഡ്രൈവർമാർക്ക് പി പി ഇ കിറ്റുകളും നൽകിയിട്ടുണ്ട്. നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരും രക്തത്തിലെ ഓക്സിജൻ പൂരിതനില 85 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിൽ ഉള്ളവരുമായ രോഗികളെ അടുത്തുള്ള ആശുപത്രികളിലെത്തിക്കുക എന്നതാണ് ഈ പ്രത്യേകതരം സർവീസിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് നമ്പറുകളിൽ ബന്ധപ്പെട്ടുകൊണ്ട് ഈ ഓട്ടോ ആംബുലൻസിന്റെ സർവീസ് പ്രയോജനപ്പെടുത്താവുന്നതാണ്. 9818430043, 011-41236614 എന്നിവയാണ് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ.

സമാനമായ 20 ഓട്ടോ ആംബുലൻസുകൾ കൂടി രാജ്യ തലസ്ഥാനത്തിന്റെ നിരത്തിലിറക്കാൻ ബന്ധപ്പെട്ട അധികൃതർ ആലോചിക്കുന്നുണ്ട്. വ്യാഴാഴ്ച 19,133 പേർക്കാണ് ഡൽഹിയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 335 പേർ കോവിഡ് മൂലം മരിച്ചതായും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുവരെ ആകെ 12,73,035 കോവിഡ് കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. 11.64 ലക്ഷം പേർ രോഗമുക്തിനേടിക്കഴിഞ്ഞു. കോവിഡ് മൂലം ആകെ മരിച്ചവരുടെ എണ്ണം 18,398 ആണ്. നിലവിൽ 91,859 രോഗികൾ ഡൽഹിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

അതിനിടെ മുംബൈ നഗരത്തിൽ കോവിഡ് രോഗികളെ സഹായിക്കാനായി സ്വന്തമായി ഓട്ടോ ആംബുലൻസ് ഒരുക്കിയ അധ്യാപകന്റെ വാർത്തയും ജനശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഓക്സിജന്റെയും മരുന്നുകളുടെയും ലഭ്യതക്കുറവ് പോലെ നഗരത്തിലെ ജനങ്ങൾ ആംബുലൻസുകളുടെ അഭാവവും നേരിടുന്ന സാഹചര്യത്തിലാണ് ദത്താത്രയസാവന്ത് എന്ന അധ്യാപകൻ ഓട്ടോ ആംബുലൻസുമായി രംഗത്തെത്തിയത്. പി പി ഇ കിറ്റ്ധരിച്ചുംമറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുമാണ് സാവന്ത് കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത്. ഘട്ട്കോപ്പർ സ്വദേശിയായ സാവന്ത് ജ്ഞാനേശ്വർ വിദ്യാമന്ദിർ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ തന്റെ ജീവനോപാധിയായ ഓട്ടോ ആംബുലൻസാക്കി മാറ്റിയ ജാവേദ് എന്ന യുവാവും തന്റെ സേവനമനോഭാവത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

Also Read-  'ലോക്ക്ഡൗണിൽ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും'
Published by: Rajesh V
First published: May 7, 2021, 8:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories