HOME » NEWS » Corona »

COVID 19| രോഗബാധിതർ ഏറ്റവും കൂടുതലുളള നഗരം; മുംബൈയെ മറികടന്ന് ഡൽഹി

70,000 ത്തിലധികം കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുളളത്

News18 Malayalam | news18-malayalam
Updated: June 25, 2020, 5:21 PM IST
COVID 19| രോഗബാധിതർ ഏറ്റവും കൂടുതലുളള നഗരം; മുംബൈയെ മറികടന്ന് ഡൽഹി
covid 19
  • Share this:
ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ് ബാധിതർ ഏറ്റവും കൂടുതലുളള നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാമത്. മുംബൈയാണ് തൊട്ടുപിന്നിൽ. 70,000 ത്തിലധികം കേസുകളാണ് രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുളളത്. ഇതിൽ 40000 കേസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് റിപ്പോർട്ട് ചെയ്തതത്.

രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ പരിശോധനയും കൂട്ടി. കഴിഞ്ഞ 10 ദിവസത്തിനിടെ പ്രതിദിന പരിശോധന അയ്യായിരത്തിൽ നിന്നും ഏഴായിരമാക്കി ഉയർത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 20,000 ടെസ്റ്റുകളാണ് നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആശുപത്രിയിലെ കിടക്കകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്

TRENDING:COVID 19| കേസുകളുടെ എണ്ണം കൂടുന്നു; ഏതുനിമിഷവും സമൂഹവ്യാപനം നടന്നേക്കാം: മന്ത്രി കെ.കെ ശൈലജ [NEWS]'ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ UN സെ​മി​നാ​ര്‍ പി​ആ​ര്‍ വ​ര്‍​ക്ക്'; പ​രി​ഹാസവുമായി കെ.​എം ഷാ​ജി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]
വരും ദിവസങ്ങളിൽ ഡൽഹിയിൽ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയില്ലെന്നും ആശുപത്രി കിടക്കകളുടെ കാര്യത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
Published by: user_49
First published: June 25, 2020, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories