COVID 19| ഡൽഹിയിൽ റസ്റ്റോറന്റുകൾ മാർച്ച് 31 വരെ അടച്ചിടും; ഹോം ഡെലിവറി സർവീസ് തുടരും

വെള്ളിയാഴ്ചമുതൽ ഗവൺമെന്റിന്റെ അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ളവ നിർ‌ത്തിവക്കുമെന്ന് അരവിന്ദ് കെജ്രിവാൾ

News18 Malayalam | news18-malayalam
Updated: March 19, 2020, 8:04 PM IST
COVID 19| ഡൽഹിയിൽ റസ്റ്റോറന്റുകൾ മാർച്ച് 31 വരെ അടച്ചിടും; ഹോം ഡെലിവറി സർവീസ് തുടരും
അരവിന്ദ് കെജ്രിവാൾ
  • Share this:
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ റസ്റ്റോറന്റുകൾ മാർച്ച് 31വരെ അടച്ചിടും. ടേക്ക് എവേകളും ഹോം ഡെലിവറിയും തുടരുമെന്ന് സർക്കാർ അറിയിച്ചു. അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ളവ എല്ലാം നിർത്തിവെക്കണമെന്ന് എല്ലാ വകുപ്പുകളോടും സ്വയംഭരണ സ്ഥാപനങ്ങളോടും പൊതുമേഖലാ സ്ഥാപനങ്ങളോടും ലഫ്റ്റണന്റ് ഗവർണർ അനിൽ ബൈജാൽ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വെള്ളിയാഴ്ചമുതൽ ഗവൺമെന്റിന്റെ അത്യാവശ്യ ഇതര സേവനങ്ങളും പ്രവർത്തനങ്ങളും നിർ‌ത്തിവക്കുമെന്ന് അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ദേശീയതലസ്ഥാനത്ത് 20 പേരിൽ അധികം പങ്കെടുക്കുന്ന സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ കൂട്ടായ്മകൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like:ഫിലിപ്പീൻസിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ; എയർപോർട്ടിൽ നിന്നും പുറത്താക്കി [NEWS]COVID 19 | UAE റെസിഡൻസി വിസ ഉള്ളവർക്കും പ്രവേശിക്കാനാവില്ല; വിലക്ക് പ്രാബല്യത്തിൽ [NEWS]COVID 19| ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കും, ജാഗ്രത തുടരണം: മുഖ്യമന്ത്രി [PHOTOS]

ക്വാറന്റൈനിൽ പോകാൻ നിർദേശമുള്ളവർ കർശനമായി അത് പാലിക്കണമെന്നും അല്ലാത്തപക്ഷം കർശനമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ കൊറോണ ബാധിച്ച് ഒരാൾ മരിച്ചിരുന്നു. പത്തുപേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
First published: March 19, 2020, 8:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading